തിരുവനന്തപുരം: കെ.എസ്.ആർ.ടി.സി തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുമായി ചേർന്ന് നടപ്പിലാക്കുന്ന ഗ്രാമവണ്ടി പദ്ധതി കൊല്ലയിൽ പഞ്ചായത്തിൽ തുടക്കം കുറിക്കും. 29 രാവിലെ 9ന് ധനുവച്ചപുരം പഞ്ചായത്ത് ജംഗ്ഷനിൽ സി.കെ. ഹരീന്ദ്രൻ എം.എൽ.എ.യുടെ അദ്ധ്യക്ഷതയിൽ ചേരുന്ന യോഗത്തിൽ തദ്ദേശസ്വയംഭരണവും എക്സൈസും വകുപ്പ് മന്ത്രി എം. വി. ഗോവിന്ദൻ മാസ്റ്റർ ഉദ്ഘാടനം നിർവ്വഹിക്കും.
ആദ്യ സർവ്വീസ് ഗതാഗതവകുപ്പ് മന്ത്രി ആന്റണി രാജു ഫ്ളാഗ് ഓഫ് ചെയ്യും. കൊല്ലയിൽ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് എൻ.എസ്. നവനീത് കുമാർ ഉൾപ്പെടെ പ്രമുഖ രാഷ്ട്രീയ ട്രേഡ് യൂണിയൻ പ്രതിനിധികൾ ചടങ്ങിൽ സംബന്ധിക്കും.
ഡീസൽ ചെലവ് മാത്രം സ്വയംഭരണ സ്ഥാപനങ്ങൾ വഹിച്ച് അവർ നിശ്ചയിക്കുന്ന റൂട്ടുകളിലൂടെയും സമയക്രമമനുസരിച്ചും കെഎസ്ആർടിസി ബസ് സർവ്വീസ് നടത്തുന്ന ഗ്രാമവണ്ടി പദ്ധതിയിൽ എല്ലാ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളും കൈകോർക്കുന്നതിലൂടെ കേരളത്തിലെ യാത്രാക്ലേശം പരിഹരിക്കുന്നതിനുള്ള സുവർണാവസരം കൈവരുമെന്നാണ് പ്രതീക്ഷ.