കെഎസ്ആർടിസിയുടെ നൂതന പദ്ധതിയായ ട്രാവൽകാർഡിൻ്റെ വിതരണം ആരംഭിച്ചു

author-image
nidheesh kumar
Updated On
New Update

publive-image

Advertisment

തിരുവനന്തപുരം:യാത്രക്കാരുടെ സൗകര്യാർത്ഥം ആര്‍എഫ്ഐഡി സാങ്കേതിക വിദ്യ ഉപയോഗിച്ച് പ്രവർത്തിക്കുന്ന തികച്ചും സുരക്ഷാ സംവിധാനങ്ങളോടുകൂടിയ പ്രീപെയ്ഡ് കാർഡുകളാണ് കെഎസ്ആർടിസി അവതരിപ്പിച്ചിട്ടുള്ളത്.

പ്രത്യേകതകൾ

ഡിജിറ്റൽ പണമിടപാടിനായി കെഎസ്ആർടിസി ആരംഭിക്കുന്ന നൂതന സംവിധാനം.

100 രൂപ യുടെ കാർഡ് വാങ്ങുമ്പോൾ പ്രാരംഭ ഓഫറായി 150 രൂപയുടെ മൂല്യം ലഭിക്കുന്നു.

ട്രാവൽകാർഡ് ബസിൽ നിന്നോ, ബസ് സ്റ്റേഷനുകളിൽ നിന്നോ മറ്റു റീചാർജ് പോയിന്റുകളിൽ നിന്നോ വാങ്ങാവുന്നതാണ്. ഈ കേന്ദ്രങ്ങളിൽ നിന്ന് തന്നെ റീചാർജും ചെയ്യാവുന്നതാണ്.

പരമാവധി 2000 രൂപക്ക് വരെ ട്രാവൽ കാർഡ് റീചാർജ് ചെയ്ത് ഉപയോഗിക്കാവുന്നതാണ്.

ഷോപ്പിംഗ്, കെഎസ്ആർടിസിയുടെ ഫീഡർ സർവീസുകൾ തുടങ്ങിയവയിൽ സമീപഭാവിയിൽ തന്നെ ഈ കാർഡുകൾ ഉപയോഗിച്ചു തുടങ്ങാവുന്നതാണ്.

ട്രാവൽകാർഡുകൾ ബന്ധുക്കൾക്കോ, സുഹ്യത്തുക്കൾക്കോ കൈമാറുവാൻ സാധിക്കും എന്നതാണ് പ്രത്യേകത.

കാർഡ് നഷ്ടപ്പെട്ടാൽ ഉത്തരവാദിത്വം കാർഡുടമയ്ക്കായിരിക്കും.

ഇടിഎം ഉപയോഗിച്ച് ആർഎഫ്ഐഡി കാർഡുകൾ റീചാർജ് ചെയ്യുവാനും ബാലൻസ് പരിശോധിക്കുവാനും സാധിക്കും.

ഓരോ കണ്ടക്ടർക്കും റീചാർജ് ചെയ്തു നൽകുവാനായി ഒരു കണ്ടക്ടർ കാർഡ് നൽകിയിട്ടുണ്ടാവും.

സിറ്റി സർക്കുലർ ബസുകളിലാണ് ആദ്യ ഘട്ടത്തിൽ ട്രാവൽ കാർഡ് സംവിധാനം നടപ്പിലാക്കിയിട്ടുള്ളത്. രണ്ടാം ഘട്ടമെന്നോണം ചിങ്ങം1 മുതൽ എല്ലാ സർവ്വീസുകളിലും
വ്യാപിപ്പിക്കുവാനുള്ള തയ്യാറെടുപ്പിലുമാണ്.

Advertisment