/sathyam/media/member_avatars/3BOOvZQnZ8RsaSrghZvE.jpg )
nidheesh kumar
Updated On
New Update
Advertisment
തിരുവനന്തപുരം: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ വിവാഹം കഴിച്ച കേസിൽ മകനെയും അച്ഛനെയും പോലീസ് അറസ്റ്റു ചെയ്തു. വെള്ളനാട് മുഴുവൻകോട് കരിങ്കുറ്റി മഹേഷ് ഭവനിൽ മഹേഷ് (33), അച്ഛൻ മോഹനൻ (65) എന്നിവരെയാണ് നെയ്യാർഡാം പോലീസ് അറസ്റ്റു ചെയ്തത്.
ഫോണിലൂടെ പരിചയപ്പെട്ട പെൺകുട്ടിയെ മഹേഷ് വെള്ളനാട് ക്ഷേത്രത്തിൽവെച്ച് വിവാഹം ചെയ്യുകയായിരുന്നു. ഇതിന് അറിഞ്ഞുകൊണ്ട് കൂട്ടുനിന്നതിനാണ് അച്ഛനെയും പ്രതിയാക്കിയതെന്ന് പോലീസ് പറഞ്ഞു.