/sathyam/media/member_avatars/3BOOvZQnZ8RsaSrghZvE.jpg )
തിരുവനന്തപുരം:അഞ്ചുതെങ്ങിൽ വിദ്യാർത്ഥിനിയെ സംഘം ചേർന്ന് കടപ്പുറതേക്ക് കൊണ്ടുപോയി കൂട്ടബലാത്സംഗം ചെയ്ത നാല് പ്രതികൾ പോലീസ് പിടിയിൽ. വെട്ടൂർ വില്ലേജിൽ വെന്നിക്കോട് വലയന്റെകുഴി ചരുവിള പുത്തൻവീട്ടിൽ അബ്ദുൽ സമദ് മകൻ മുശിട് എന്ന് വിളിക്കുന്ന കബീർ (57), അഞ്ചുതെങ്ങ് പാലത്തിന് സമീപം കൂട്ടിൽ വീട്ടിൽ സലാഹുദ്ദീൻ മകൻ സമീർ(33), അഞ്ചുതെങ്ങ് പാലത്തിന് സമീപം കൂട്ടിൽ വീട്ടിൽ സലാഹുദ്ദീൻ മകൻ നവാബ് (25), അഞ്ചുതെങ്ങ് മുസ്ലിം പള്ളിക്ക് സമീപം കൊച്ചിക്കളം വീട്ടിൽ നജീബ് മകൻ ഷൈല എന്ന് വിളിക്കുന്ന സൈനുൽ ലാബീദീൻ(59) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്.
കോവിഡ് കാലഘട്ടത്തിൽ സ്കൂൾ വിദ്യാർത്ഥിനിയെ വീടിനടുത്തുള്ള ആളൊഴിഞ്ഞ കെട്ടിടത്തിന്റെ മുകളിലും കടപ്പുറത്തെ കൂടത്തിലും കൊണ്ടുപോയി സംഘമായി ചേർന്ന് കൂട്ടബലാത്സംഗം ചെയ്യുകയായിരിന്നു. വീട്ടുകാരോട് പറഞ്ഞാൽ കൊന്നുകളയുമെന്നും പെൺകുട്ടിയെ ഭീഷണിപ്പെടുത്തിയിരുന്നു.
സ്കൂൾ തുറന്ന അവസരത്തിൽ സ്കൂളിൽ എത്തിയ കുട്ടിയുടെ സ്വഭാവത്തിലേയും പെരുമാറ്റത്തിലെയും വ്യത്യാസങ്ങൾ കണ്ട് വിവരങ്ങൾ ചോദിച്ചറിഞ്ഞ സ്കൂൾ അധികൃതർ ചൈൽഡ് വെൽഫെയർ കമ്മിറ്റിയെ വിവരം അറിയിക്കുകയായിരുന്നു തുടർന്ന് കൗൺസിലിംഗ് ലഭ്യമാക്കിയ വിദ്യാർത്ഥിനിയെ വനിതാ പോലീസ് ഉദ്യോഗസ്ഥർ മൊഴി രേഖപ്പെടുത്തി.
വീടിനടുത്തുള്ളതും കടൽ പണിക്കും മറ്റും പോകുന്നതുമായ പ്രതികളെ വിവിധ സ്ഥലങ്ങളിൽ നിന്നും കണ്ടെത്തിയാണ് അറസ്റ്റ് ചെയ്തത്. തിരുവനന്തപുരം റൂറൽ എസ്.പി ഡി ശില്പയുടെ നിർദേശപ്രകാരം വർക്കല ഡിവൈഎസ്പി പി നിയാസും അഞ്ചുതെങ്ങ് സി ഐ ചന്ദ്രദാസ് എന്നിവരുടെ നേത്യത്ത്വത്തിലാണ് അറസ്റ്റ്. പ്രതികളെ തെളിവെടുപ്പിന് ശേഷം കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു