രാജ്യത്ത് 15,754 പുതിയ കൊവിഡ് കേസുകൾ; 24 മണിക്കൂറിനിടെ 39 മരണം

author-image
nidheesh kumar
Updated On
New Update

publive-image

Advertisment

തിരുവനന്തപുരം: രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ റിപ്പോർട്ട് ചെയ്തത് 15,754 പുതിയ കൊവിഡ് കേസുകൾ. 39 കൊവിഡ് മരണങ്ങൾ നടന്നതായും കേന്ദ്ര ആരോഗ്യ മന്ത്രാലയം പുറത്തുവിട്ട റിപ്പോർട്ടിൽ പറയുന്നു.

രാജ്യത്ത് നിലവിൽ 1,01,830 കൊവിഡ് കേസുകളാണുള്ളത്. 5,27,253 മരണങ്ങൾ ഇതുവരെ നടന്നപ്പോൾ 4,36,85,535 പേർ രോഗമുക്തി നേടിയതായി റിപ്പോർട്ടുകൾ പറയുന്നു. 4,43,14,618 പേർക്കാണ് ഇതുവരെ കൊവിഡ് ബാധയുണ്ടായിട്ടുള്ളത്. ഡൽഹിയിൽ 1,417 കൊവിഡ് കേസുകളും മൂന്ന് മരണവുമാണ് പുതിയതായി റിപ്പോർട്ട് ചെയ്തത്.

19,91,772 കേസുകളാണ് നിലവിലുള്ളത്. ഇതുവരെ 26,411 മരണങ്ങൾ റിപ്പോർട്ട് ചെയ്തു. 7.53 ശതമാനമാണ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്. 18,829 കൊവിഡ് ടെസ്റ്റുകളാണ് കഴിഞ്ഞ ദിവസം ഡൽഹിയിൽ നടന്നത്.

Advertisment