/sathyam/media/member_avatars/3BOOvZQnZ8RsaSrghZvE.jpg )
nidheesh kumar
Updated On
New Update
Advertisment
തിരുവനന്തപുരം: പ്രതിയെ അറസ്റ്റ് ചെയ്യാൻ എത്തിയ പോലീസ് ഉദ്യോഗസ്ഥർക്ക് വെട്ടേറ്റു. ചിറയിൻകീഴ് പോലീസ് സ്റ്റേഷനിലെ അരുൺ, ലുക്മാൻ എന്നിവർക്ക് നേരേയാണ് ആക്രമണമുണ്ടായത്. നിരവധി ക്രിമിനൽ കേസുകളിലെ പ്രതിയായ ചിറയിൻകീഴ് മുട്ടപ്പലം സ്വദേശി മിന്നൽ ഫൈസൽ എന്നയാളെ പിടികൂടാൻ ആറ്റിങ്ങൽ ഊരുപൊയ്ക സ്ഥലത്ത് പോലീസ് എത്തിയപ്പോഴാണ് പ്രതിയുടെ ആക്രമണമുണ്ടായത്.
ഫൈസലിനെ പിടികൂടി ഒരു കയ്യിൽ വിലങ്ങുവെക്കുമ്പോൾ രണ്ടാമത്തെ കൈയിലിരുന്ന വെട്ടുകത്തി കൊണ്ട് ഇയാൾ പോലീസുകാരെ വെട്ടിപരിക്കേൽപ്പിക്കുകയായിരുന്നു. തുടർന്ന് വിലങ്ങുമായാണ് പ്രതി രക്ഷപ്പെട്ടത്. ഇയാളെ പിന്നീട് പോലീസ് പിടികൂടി. പരിക്കേറ്റ പോലീസുകാരെ ആറ്റിങ്ങൽ വലിയകുന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.