/sathyam/media/member_avatars/3BOOvZQnZ8RsaSrghZvE.jpg )
തിരുവനന്തപുരം:സ്വര്‍ണമാലയിലെ അഴുക്ക്കറ കളഞ്ഞ് തരാമെന്ന് പറഞ്ഞ് ഊരി വാങ്ങിയ ശേഷം മുക്കുപണ്ടം തിരിച്ച് നല്‍കി മുങ്ങിയ പ്രതികള്‍ പിടിയില്‍. കല്ലമ്പലം വടക്കേവിള വീട്ടില്‍ അനിത (40), സുഹൃത്ത് കൃഷ്ണപുരം ഓച്ചിറ കാവിൽ കിഴക്കേതില്‍ കബീര്‍ (53) എന്നിവരാണ് അറസ്റ്റിലായത്. കഞ്ഞിക്കുഴി ചെറുവാരണം പുന്നച്ചുവട്ടില്‍ അമൃതവല്ലിയുടെ മാലയാണ് ഇരുവരും ചേര്‍ന്ന് കവര്‍ന്നത്.
ഓഗസ്റ്റ് 12-നായിരുന്നു സംഭവം. വണ്ടാനം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ അമൃതവല്ലിയും അനിതയുടെ മകളും ചികിത്സയില്‍ കഴിയുമ്പോഴാണ് ഇരുവരും പരിചയപ്പെടുന്നത്. അമൃതവല്ലിയുമായി സൗഹൃദത്തിലായ അനിത ഡിസ്ചാര്‍ച്ചായ ദിവസം ഇവരുടെ താമസസ്ഥലം ചോദിച്ചു മനസിലാക്കിയിരുന്നു.
ഉച്ചയോടെ അമൃതവല്ലിയുടെ ഭര്‍ത്താവ് രത്തിനന്‍ പുറത്തുപോയപ്പോഴാണ് ഇരുവരും വീട്ടിലെത്തി മാലയുമായി കടന്നത്. മാലയിലെ അഴുക്ക് കളഞ്ഞുതരാമെന്നു പറഞ്ഞാണ് ഇവര്‍ ഊരിയെടുത്തത്. പകരം മുക്കുപണ്ടം കൊടുക്കുകയും സ്വര്‍ണമാലയുമായി കടന്നുകളയുകയായിരുന്നു.