/sathyam/media/member_avatars/3BOOvZQnZ8RsaSrghZvE.jpg )
തിരുവനന്തപുരം: ആലപ്പുഴ ഡാൻസാഫ് സ്ക്വാഡും, ചെങ്ങന്നുർ പോലീസും സംയുക്തമായി നടത്തിയപരിശോധനയിൽ ചെങ്ങന്നൂർ പാണ്ടനാട് ഭാഗത്തു നിന്നും പരുമല വാലുപറമ്പിൽ താഴ്ചയിൽ ജോസഫിന്റെ മകൻ ജിജോ (37) നെയാണ് 105 ചാക്ക് നിരോധിത പുകയിലയുൽപ്പന്നങ്ങളുമായി പിടികൂടിയത്.
പിടിച്ചെടുത്ത പുകയിലഉൽപ്പന്നങ്ങൾക്ക് 30 ലക്ഷം രൂപവില വരും. ചെങ്ങന്നുർ ഭാഗത്തുള്ള ഇടപാടുകാർക്ക് കൈമാറാൻകൊണ്ടുവന്നതാണെന്ന് ഇയാൾ പോലീസിനോട് പറഞ്ഞു. ഇയാളുടെ 2 കാറുകളിലും പിക്കപ്പ് വാനിലുമായാണ് ഇടപാടുകാർക്കായി പുകയിലയുൽപ്പന്നങ്ങൾ കൈമാറുന്നത്.
ബാംഗ്ഗൂരിൽ നിന്നും സവോള കയറ്റി വരുന്ന ലോറിയിലാണ് പുകയിലുൽപ്പന്നങ്ങൾ കൊണ്ടു വരുന്നത്. ഇയാളുടെ രണ്ട് കാറുകളിൽ നിന്നും, ഒരു പിക്കപ്പ് ലോറിയിൽ നിന്നും ധരാളം പുകയിലുൽപ്പന്നങ്ങൾ പിടികുടി. തുടർന്ന് ഇയാളുടെ ചെങ്ങന്നൂർ പാണ്ടനാട് ഭാഗത്തുള്ള വാടക വീട്ടിൽ പരിശോധന നടത്തി. അവിടെ ധാരാളം ചാക്കുകളിൽ സൂക്ഷിച്ചിരുന്ന ഹാൻസും പിടികൂടി.
ആലപ്പുഴ ജില്ലാ പോലീസ് മേധാവി ജി. ജയ്ദേവ് ഐപിഎസിന്റെ നിർദ്ദേശത്തെത്തുടർന്ന് നർകോട്ടിക് സെൽ ഡിവൈഎസ്‌പി എം.കെ. ബിനുകുമാർ, ചെങ്ങന്നുർ ഡി.വൈ.എസ്.പി ജോസ് ആർ എന്നിവരുടെ നേതൃത്വത്തിൽ നടത്തിയ പരിശോധനയിലാണ് ഹാൻസും വാഹനവും പിടികൂടിയത്.
ചെങ്ങന്നുർ ഇൻസ്പെക്ടർ ജോസ് മാത്യു, സബ്ബ് ഇൻസ്പെക്ടർ അബിലാഷ്, സുബാഷ് ബാബു, എഎസ്‌ഐ അജീത് ഖാൻ, സിപിഒ മാരായ അതുൽരാജ്,ശിവകുമാർ ,സനൽ ജില്ലാ ലഹരി വിരുദ്ധ സ്ക്വാഡ് അംഗങ്ങളായ എസ്.ഐ ഇല്യാസ്, എ.എസ്.ഐ, സന്തോഷ്,സി
പിഒ മാരായ ഹരികൃഷ്ണൻ ,ഷാഫി, അനസ്, സിദ്ദിഖ്, രതിഷ് കുമാർ എന്നിവര്‍ സംഘത്തിലുണ്ടായിരുന്നു. കഴിഞ്ഞ മൂന്നു മാസമായി ലഹരി വിരുദ്ധ സ്ക്വാഡ് ഇയാളെ നിരിക്ഷിച്ചു വരികയായിരുന്നു.