വർക്കല മുതലപ്പൊഴിയിൽ മത്സ്യബന്ധന ബോട്ട് മറിഞ്ഞ് ദുരന്തം ! പത്തോളം പേരെ കണ്ടെത്തനായില്ല: രക്ഷാപ്രവർത്തനത്തിന് കോസ്റ്റ് ഗാർഡിൻറെ കപ്പലും ഹെലികോപ്റ്ററുകളും എത്തുന്നു

author-image
nidheesh kumar
Updated On
New Update

publive-image

Advertisment

തിരുവനന്തപുരം: വർക്കല അഞ്ചുതെങ്ങ് മുതലപൊഴിയിൽ ശക്തമായ കാറ്റിലും മഴയിലും മത്സ്യബന്ധന ബോട്ട് മറിഞ്ഞ് ഉണ്ടായ അപകടത്തിൽ രക്ഷാപ്രവർത്തനങ്ങള്ക്കായി കോസ്റ്റ് ഗാർഡിൻറെ കപ്പലും ഹെലികോപ്റ്ററുകളും എത്തുന്നു. 25 പേരിൽ കൂടുതൽ ബോട്ടിലുണ്ടായിരുന്നതായാണ് പ്രാഥമിക വിവരം. എന്നാൽ സ്ഥിരീകരണം ഉണ്ടായിട്ടില്ല. ഇവരിൽ പതിനഞ്ചോളം പേരെയാണ് ഇതിനോടകം രക്ഷപ്പെടുത്തിയിട്ടുള്ളത്.

അഞ്ചുതെങ്ങ് നിന്നുള്ള മത്സ്യത്തൊഴിലാളികളും കോസ്റ്റൽ പോലിസുമാണ് നിലവിൽ രക്ഷാപ്രവർത്തനം നടത്തുന്നത്. രക്ഷാപ്രവർത്തനങ്ങളിലൂടെ കരയിയ്ക്കെത്തിച്ചവരെ ചിറയിൻകീഴ് താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി.

ബാക്കി ഉള്ളവർക്കായുള്ള തിരച്ചിലിനും രക്ഷാപ്രവർത്തനങ്ങൾക്കും മറ്റുമായാണ് കോസ്റ്റ് ഗാർഡിൻറെ കപ്പലും നേവിയുടെ ഹെലികോപ്റ്ററുകളും മുതലപൊഴിയിലെത്തുന്നത്. ഇവ കൊച്ചിയിൽ നിന്നും പുറപ്പെട്ടതായതാണ് വിവരം. എന്നാൽ, ശക്തമായ കാറ്റും ഉയർന്ന തിരമാലയും രക്ഷാപ്രവർത്തനത്തിന് തടസ്സം സൃഷ്ടിക്കുന്നതായാണ് സൂചന.

Advertisment