കെഎസ്ആർടിസി സ്വിഫ്റ്റിൻ്റെ തിരുവനന്തപുരം - ബാംഗ്ലൂർ ഗജരാജ - ഏസി സ്ലീപ്പർ - വോൾവോ കോച്ച് സര്‍വ്വീസ് ആരംഭിച്ചു

author-image
nidheesh kumar
Updated On
New Update

publive-image

Advertisment

തിരുവനന്തപുരം: ദീർഘദൂര യാത്രക്കൽക്കായി സുഖകരമായ യാത്ര പ്രദാനം ചെയ്യുക എന്ന ലക്ഷ്യത്തോടെ ആരംഭിച്ച കെ എസ്. ആർ ടി സി - സ്വിഫ്റ്റിൻ്റെ ഏസി സ്ലീപ്പർ വോൾവോ ഗജരാജ സർവ്വീസ് ആരംഭിച്ചു. 40 പേർക്ക് കിടന്ന് യാത്ര ചെയ്യുവാൻ സാധിക്കുന്ന തരത്തിലാണ് രൂപകൽപ്പന ചെയ്തിട്ടുള്ളത്.

തിരുവനന്തപുരം സെൻട്രൽ ഡിപ്പോയിൽ നിന്ന് 05:33 പിഎമ്മിന് പുറപ്പെട്ട് കൊല്ലം, ആലപ്പുഴ, എറണാകുളം, തൃശ്ശൂർ, പാലക്കാട്, കോയമ്പത്തൂർ, സേലം വഴി ബാംഗ്ലൂർ രാവിലെ 7.25 ന് എത്തിച്ചേരുന്നു. തിരിച്ച് അന്നേ ദിവസം വൈകിട്ട് 05:00 ന് പുറപ്പെട്ട് അടുത്ത ദിവസം രാവിലെ 07.00 ന് എത്തിച്ചേരുന്ന തരത്തിലാണ് സർവ്വീസ് ക്രമീകരിച്ചിട്ടുള്ളത്.

സമയക്രമം: തിരുവനന്തപുരം - ബാംഗ്ലൂർ

കൊല്ലം - 06:45 PM
എറണാകുളം - 09:45 PM
തൃശ്ശൂർ - 10:50 PM
പാലക്കാട് - 12:00 AM
കോയമ്പത്തൂർ - 12:55 AM
സേലം - 04:00 AM
ബാoഗ്ലൂർ - 07:25 AM

സമയക്രമം: ബാംഗ്ലൂർ - തിരുവനന്തപുരം

ബാംഗ്ലൂർ - 05:00 PM
സേലം - 20:40 PM
കോയമ്പത്തൂർ - 11:30 PM
തൃശ്ശൂർ - 01:50 AM
എറണാകുളം - 03:10 AM
തിരുവനന്തപുരം - 07:00 AM

കെ എസ് ആർ ടി സി സ്വിഫ്റ്റ് സർവീസുകളുടെ ടിക്കറ്റുകൾ മുൻകൂട്ടി ബുക്കു ചെയ്യുന്നതിനും സൗകര്യമുണ്ട്. http://www.online.keralartc.com എന്ന വെബ് സൈറ്റിലുകയും "Ente KSRTC" എന്ന മൊബൈൽ ആപ്പിലൂടെയും ടിക്കറ്റുകൾ മുൻകൂട്ടി റിസർവ്വ് ചെയ്യാവുന്നതാണ്.

Advertisment