Advertisment

ഈ ഹർത്താൽ നിയമവിരുദ്ധം, നഷ്ടം പിഎഫ്ഐയിൽ നിന്ന് ഈടാക്കുമോ ? കടുപ്പിച്ച് ഹൈക്കോടതി; വ്യാപക അക്രമത്തിൽ ആകെ രജിസ്റ്റർ ചെയ്തത് 149 കേസുകളും 181 അറസ്റ്റും ; 328 പേരെ കരുതല്‍ തടങ്കലിലും വച്ചു

author-image
nidheesh kumar
Updated On
New Update

publive-image

Advertisment

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് പോപ്പുലർ ഫ്രണ്ട് നടത്തിയ ഹര്‍ത്താലിൽ നടന്ന അക്രമങ്ങളിൽ കടുത്ത വിമർശനവുമായി കേരള ഹൈക്കോടതി. സംസ്ഥാനത്ത് ഇന്ന് നടന്ന ഹർത്താൽ നിയമവിരുദ്ധമാണെന്ന് പറഞ്ഞ ഹൈക്കോടതി നഷ്ടം ആരിൽ നിന്ന് ഈടാക്കുമെന്നും ചോദിച്ചു.

ഹർത്താൽ നടത്തിയ പോപ്പുലർ ഫ്രണ്ടിൽ നിന്നാണോ നഷ്ടം നികത്തുകയെന്നും ഹൈക്കോടതി ആരാഞ്ഞു. തൊട്ടു കളിച്ചാൽ പൊള്ളുമെന്ന് തോന്നുന്ന കാലം വരെ ബസുകൾക്ക് നേരെ ആക്രമണം തുടരുമെന്നും കോടതി പറഞ്ഞു.

ഹര്‍ത്താലിൽ പൊതുമുതലിനുണ്ടായ നഷ്ടം എങ്ങനെ നികത്തുമെന്ന് വ്യക്തമാക്കണമെന്ന് ഹൈക്കോടതി സർക്കാരിനോട് ആവശ്യപ്പെട്ടു. നഷ്ടപരിഹാരം നേടിയെടുക്കാനായി എന്തു നടപടിയാണ് സര്‍ക്കാര്‍ സ്വീകരിച്ചത് ?

ഇങ്ങനെയുള്ള നിയമലംഘനങ്ങൾ നടക്കുന്നത് ഭരണസംവിധാനത്തിൽ ഭയമില്ലാത്തതു കൊണ്ടാണെന്നും തൊട്ടു കളിച്ചാൽ പൊള്ളുമെന്ന് തോന്നുന്ന കാലം വരെ ബസുകൾക്ക് നേരെ കല്ലെറിയൽ ഉണ്ടാകുമെന്നും കേസ് പരിഗണിച്ച ഹൈക്കോടതി ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ വ്യക്തമാക്കി.

നീതിന്യായ ഭരണ സംവിധാനത്തെ ആളുകൾക്ക് ഭയമില്ലാതാകുന്നതോടെയാണ് ഇത്തരം അക്രമസംഭവങ്ങളുണ്ടാകുന്നതെന്നും കോടതി ചൂണ്ടികാട്ടി. ജനങ്ങളെ ഭയപ്പെടുത്താൻ വേണ്ടി മാത്രമാണ് കെ എസ് ആര്‍ ടി സി ബസുകൾ ആക്രമിക്കുന്നതെന്നും ഹര്‍ത്താൽ അക്രമങ്ങളിൽ കെ എസ് ആര്‍ ടി സിക്ക് ഉണ്ടായ നഷ്ടം നികത്താൻ നടപടിയുണ്ടാകുമോയെന്നും ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ ചോദിച്ചു.

എന്നാൽ അക്രമങ്ങളിൽ കണ്ണൂര്‍ സിറ്റിയിലാണ് കൂടുതല്‍ കേസുകള്‍ രജിസ്റ്റര്‍ ചെയ്തത്. 26 കേസുകളാണ് കണ്ണൂര്‍ സിറ്റിയിലുള്ളത്. മലപ്പുറത്താണ് ഏറ്റവും കൂടുതല്‍ പേരെ കരുതല്‍ തടങ്കലില്‍ 111 പേരെയാണ് തടങ്കലില്‍ വെച്ചത്.

ഇന്നലെ അറസ്റ്റിലായ പോപുലര്‍ ഫ്രണ്ട് ദേശീയ നേതാക്കള ഡല്‍ഹിയിലെ എന്‍ഐഎ ആസ്ഥാനത്ത് ചോദ്യം ചെയ്യൽ തുടരുകയാണ്. രാവിലെ 10.30 നാണ് എന്‍ഐഎ ഡയറക്ടര്‍ ജനറല്‍ ധിന്‍ങ്കര്‍ ഗുപ്തയുടെ നേതൃത്വത്തിലുള്ള സംഘം ചോദ്യം ചെയ്യല്‍ ആരംഭിച്ചത്. കേരളത്തില്‍ നിന്ന് പിടിയിലായവരും ഇവരില്‍ ഉള്‍പ്പെടും. നാല് ദിവസമാണ് ചോദ്യംചെയ്യാനായി ഡല്‍ഹി പട്ട്യാല ഹൗസ് കോടതി അനുവദിച്ചിരിക്കുന്നത്

കൂടുതൽ കേസുകൾ കണ്ണൂർ സിറ്റിയിൽ

തിരുവനന്തപുരം: പോപുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യ സംസ്ഥാനത്ത് പ്രഖ്യാപിച്ച ഹര്‍ത്താലിനോടനുബന്ധിച്ച്‌ ആകെ 157 കേസുകളും 170 അറസ്റ്റും രേഖപ്പെടുത്തി.368 പേരെ കരുതല്‍ തടങ്കലില്‍ വെച്ചു. കണ്ണൂര്‍ സിറ്റിയിലാണ് കൂടുതല്‍ കേസുകള്‍ രജിസ്റ്റര്‍ ചെയ്തത്. 28 കേസുകളാണ് കണ്ണൂര്‍ സിറ്റിയിലുള്ളത്. മലപ്പുറത്താണ് ഏറ്റവും കൂടുതല്‍ പേരെ കരുതല്‍ തടങ്കലില്‍ വെച്ചത്. 118 പേരെയാണ് തടങ്കലില്‍ വെച്ചത്.

അതേസമയം, കഴിഞ്ഞ ദിവസം അറസ്റ്റിലായ പോപുലര്‍ ഫ്രണ്ട് ദേശീയ നേതാക്കള ഡല്‍ഹിയിലെ എന്‍ഐഎ ആസ്ഥാനത്ത് ചോദ്യം ചെയ്യുകയാണ്. രാവിലെ 11 മണിക്കാണ് എന്‍ഐഎ ഡയറക്ടര്‍ ജനറല്‍ ധിന്‍ങ്കര്‍ ഗുപ്തയുടെ നേതൃത്വത്തിലുള്ള സംഘം ചോദ്യം ചെയ്യല്‍ ആരംഭിച്ചത്. കേരളത്തില്‍ നിന്ന് ഇന്നലെ എത്തിച്ചവരും ഇവരില്‍ ഉള്‍പ്പെടും.

നാല് ദിവസമാണ് ചോദ്യംചെയ്യാനായി ഡല്‍ഹി പട്ട്യാല ഹൗസ് കോടതി അനുവദിച്ചിരിക്കുന്നത്.അതിനിടെ, പിഎഫ്‌ഐയെ നിരോധിക്കുമെന്ന സൂചന നല്‍കി കേന്ദ്രസഹമന്ത്രി രാജീവ് ചന്ദ്രശേഖര്‍ രംഗത്തുവന്നു. സമൂഹത്തിലെ ചില പ്രത്യേക വിഭാഗങ്ങള്‍ക്കു നേരെ പി.എഫ്.ഐ ആക്രമണം നടത്തുകയാണെന്ന് കേന്ദ്രസഹമന്ത്രി ട്വീറ്റ് ചെയ്തു. ആക്രമണങ്ങള്‍ നടത്തി രാജ്യത്തെ ഭയപ്പെടുത്താമെന്ന് കരുതുന്നുവെങ്കില്‍ അത് തെറ്റാണ്, അതിന് അവസാനമുണ്ടാകുമെന്നും ട്വീറ്റിലുണ്ട്.

ഹര്‍ത്താലിനെ തുടര്‍ന്ന് കണ്ണൂരില്‍ വ്യാപക ആക്രമണമാണ് നടന്നത്. മട്ടന്നൂര്‍ പാലോട്ട് പള്ളിയില്‍ ചരക്കുലോറിക്ക് നേരെ പെട്രോള്‍ ബോംബെറിഞ്ഞു.ഡ്രൈവര്‍ക്ക് നിസ്സാര പരിക്കേറ്റു. ഇദ്ദേഹത്തെ ആശുപത്രിയിലേക്ക് മാറ്റിയിരിക്കുകയാണ്. സംഭവത്തില്‍ ലോറിയുടെ ചില്ല് തകര്‍ന്നു. ഇതോടെ നാലിടത്താണ് ബോംബേറുണ്ടായത്. മട്ടന്നൂര്‍ ടൗണിലെ ആര്‍.എസ്.എസ് കാര്യാലയത്തിന് നേരെ പെട്രോള്‍ ബോംബെറിഞ്ഞു. ബൈക്കിലെത്തിയ രണ്ടുപേര്‍ നടത്തിയ ആക്രമണത്തില്‍ ഓഫീസിലെ ഫര്‍ണിച്ചറുകള്‍ നശിപ്പിക്കപ്പെട്ടു.

പാലോട്ടുപള്ളിയില്‍ ലോറിക്ക് നേരെ ബോംബെറിഞ്ഞതും ഇതേ സംഘമാണെന്നാണ് കരുതപ്പെടുന്നത്. പുന്നാട് ഒരു ബൈക്ക് യാത്രികന് നേരെയും പെട്രോള്‍ ബോംബേറുണ്ടായിരുന്നു. വിമാനത്താവളത്തിലെ ജീവനക്കാരനായ നിവേദിന് നേരെയാണ് ബോംബെറിഞ്ഞത്. പരിക്കേറ്റ ഇദ്ദേഹത്തെ തലശ്ശേരിയിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. ഉളിയിലില്‍ പത്രവിതരണ വാഹനത്തിനെതിരെ രാവിലെ ബോംബേറുണ്ടായിരുന്നു.

കല്യാശ്ശേരിയില്‍ വെച്ച്‌ ഒരു പോപുലര്‍ ഫ്രണ്ട് പ്രവര്‍ത്തകനെ പെട്രോള്‍ ബോംബുമായി പൊലീസ് പിടികൂടി. ഇയാളുടെ കയ്യില്‍ നിന്ന് രണ്ട് പെട്രോള്‍ ബോബുകള്‍ കണ്ടെടുത്തു. ഹര്‍ത്താല്‍ അനുകൂലികള്‍ ആറളത്ത് കാര്‍ അടിച്ചു തകര്‍ത്തു. ഗര്‍ഭിണിയായ ഭാര്യയെ ആശുപത്രിയില്‍ കാണിച്ച്‌ മടങ്ങുംവഴിയാണ് അക്രമമുണ്ടായത്.

അതേസമയം, പയ്യന്നൂരില്‍ ബലമായി കടയടപ്പിക്കാന്‍ ശ്രമിച്ച പി.എഫ്.ഐ പ്രവര്‍ത്തകരെ നാട്ടുകാരും ഓട്ടോറിക്ഷാ ഡ്രൈവര്‍മാരും ചേര്‍ന്ന് പിടികൂടി പൊലീസിലേല്‍പ്പിച്ചു. ജില്ലയില്‍ 20 ഓളം പേര്‍ കരുതല്‍ തടങ്കലിലാണ്. കോഴിക്കോട് ഏഷ്യാനെറ്റ് ന്യൂസ് സംഘത്തിന് നേരേ ആക്രമണമുണ്ടായി. വാഹനം തടഞ്ഞ് നിര്‍ത്തി ഇരുമ്ബ് വടി കൊണ്ടായിരുന്നു ആക്രമണം.ബൈക്കിലെത്തിയ സംഘമാണ് ആക്രമം നടത്തിയത് .

അടിമാലി ഇരുമ്പുപാലത്ത് കടയടപ്പിക്കാന്‍ ശ്രമിച്ച 3 പോപുലര്‍ ഫ്രണ്ട് പ്രവര്‍ത്തകര്‍ അറസ്റ്റിലായി. എസ്ഡിപിഐ ചില്ലിത്തോട് ബ്രാഞ്ച് സെക്രട്ടറി കാസിം, പ്രവര്‍ത്തകരായ എം എം സലാം, മുഹമ്മദ് ഇക്ബാല്‍ എന്നിവരെയാണ് പൊലീസ് പിടികൂടിയത്.

ഈരാറ്റുപേട്ടയില്‍ നൂറോളം പ്രവര്‍ത്തകരെ കരുതല്‍ തടങ്കലില്‍ എടുത്തുപാലക്കാട് കൂറ്റനാട് വാഹനങ്ങള്‍ തടഞ്ഞ 2 പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകരെ പൊലീസ് അറസ്റ്റ് ചെയ്തുകാസര്‍കോട് ജില്ലയിലെ വിവിധ പൊലീസ്ജില്ലയിലെ വിവിധ പൊലീസ് സ്റ്റേഷനുകളിലായി 7 പ്രവര്‍ത്തകരെ കരുതല്‍ തടങ്കിലാക്കിയിട്ടുണ്ട്.

പോത്തന്‍കോട് കടയാക്രമിച്ച സംഭവത്തില്‍ ഒരാളെ കസ്റ്റഡയിലെടുത്തു. കോഴിക്കോട് 16 പേരെ കരുതല്‍ തടങ്കലില്‍ വെച്ചു. കുറ്റിക്കാട്ടൂരില്‍ രണ്ടുപേരെ കരുതല്‍ തടങ്കലില്‍ വെച്ചു. സുല്‍ത്താന്‍ ബത്തേരിയില്‍ റോഡ് തടഞ്ഞ 12 പേരെ അറസ്റ്റ് ചെയ്തു.

70 കെ.എസ്.ആര്‍.ടി.സി ബസുകള്‍ ഹര്‍ത്താലില്‍ തകര്‍ക്കപ്പെട്ടതായി സര്‍ക്കാര്‍ ഹൈക്കോടതിയെ അറിയിച്ചു. 42 ലക്ഷം രൂപയുടെ നഷ്ടമാണുണ്ടായതെന്നും പറഞ്ഞു.

Advertisment