വിദ്യാർത്ഥിയ്ക്ക് നേരെ സാമൂഹ്യവിരുദ്ധരുടെ ആക്രമണം: മദ്യപ സംഘത്തിന്റെ ചവിട്ടിൽ തോട്ടിലേക്ക് തെറിച്ച് വീണ് വിദ്യാർത്ഥി

author-image
nidheesh kumar
New Update

publive-image

Advertisment

തിരുവനന്തപുരം:വിദ്യാർത്ഥിയ്ക്ക് നേരെ സാമൂഹ്യവിരുദ്ധരുടെ ആക്രമണം. തിരുവനന്തപുരം കാഞ്ഞിരംകുളം നെല്ലിമൂടിൽ കഴിഞ്ഞ ദിവസം രാത്രി ഏഴ് മണിയോടെയായിരുന്നു സംഭവം. കൊല്ലകോണം സ്വദേശിയായ പ്ലസ് ടു വിദ്യാർത്ഥിക്കാണ് മർദ്ദനമേറ്റത്.

ബന്ധുവായ വിദ്യാർത്ഥിനിയെ മദ്യപ സംഘം തടഞ്ഞ് നിർത്തി അസഭ്യം പറഞ്ഞത് ചോദ്യം ചെയ്തതിനായിരുന്നു മർദ്ദനം. കൊല്ലകോണം സ്വദേശി ദിനീഷ്, പ്രസന്ന കുമാർ എന്നിവരാണ് ബൈക്കിൽ വച്ച് മദ്യപിച്ച ശേഷം ആക്രമണം നടത്തിയത് എന്നാണ് പരാതി.

മുഖത്തിന് അടിയേറ്റ വൈഷ്ണവിനെ സംഘം നെഞ്ചിൽ ചവിട്ടി. ഇടിയുടെ ആഘാതത്തിൽ വൈഷ്ണവ് തൊട്ടടുത്ത തോട്ടിലേക്ക് തെറിച്ച് വീണെന്നും പരാതിയിൽ പറയുന്നു. ഇന്നലെ രാത്രി ഏഴ് മണിക്കായിരുന്നു സംഭവം.

പ്ലസ് ടു വിദ്യാർത്ഥിയെയും അനിയത്തിയെയും ബന്ധുവിനെയും ട്യൂഷൻ കേന്ദ്രത്തിൽ നിന്ന് വിളിച്ച് വീട്ടിലേക്ക് കൊണ്ടുവരും വഴിയായിരുന്നു മർദ്ദനം.

മർദ്ദനമേറ്റ വിദ്യാർത്ഥി നെയ്യാറ്റിൻകര താലൂക്ക് ആശുപത്രിയിൽ ചികിത്സ തേടി. സംഭവത്തിൽ മർദ്ദനമേറ്റ വിദ്യാർത്ഥിയുടെ മാതാപിതാക്കൾ കാഞ്ഞിരംകുളം പൊലീസിൽ പരാതി നൽകിയിട്ടുണ്ട്

Advertisment