ചിറയിൻകീഴ് കടകം എസ്എൻഡിപി ശാഖാ മന്ദിരോൽഘാടനം ഒക്ടോബർ 30ന്

author-image
nidheesh kumar
New Update

publive-image

Advertisment

തിരുവനന്തപുരം:കടകം എസ്എൻഡിപി യോഗം ചിറയിൻകീഴ് യൂണിയനുകീഴിലെ കടകം എസ്എൻഡിപി ശാഖാ യോഗത്തിനു വേണ്ടി പുതിയതായി നിർമാണം പൂർത്തീകരിച്ച മന്ദിര സമുച്ചയത്തിൻ്റെ ഉദ്ഘാടനം 30ന് നടക്കും. രാവിലെ 10ന് ശാഖാങ്കണത്തിൽ കൂടുന്ന കുടുംബസമ്മേളനത്തിൽ ചിറയിൻകീഴ് യൂണിയൻ പ്രസിഡൻ്റ് സി.വിഷ്ണു ഭക്തൻ ഭദ്രദീപം തെളിച്ചു ഉദ്ഘാടനം ചെയ്യും.

ശാഖയിൽ നിന്നും തിരഞ്ഞെടുക്കപ്പെട്ട 25 നിർധന കുടുംബാംഗങ്ങൾക്കു തുടർ ചികിൽസ ധനസഹായം വിതരണം ചെയ്യും. തുടർന്ന് രമണി ടീച്ചർ വക്കത്തിൻ്റെ ദൈവദശകം കീർത്തനാലാപനത്തോടെ ചടങ്ങുകൾ ആരംഭിക്കും.

ശാഖാ പ്രസിഡൻ്റ് ഡി. ഇന്ദുചൂഢൻ്റെ അധ്യക്ഷതയിൽ എസ്എൻ ട്രസ്റ്റ് ലൈഫ് ഡോ.ബി.സീരപാണി ഗുരു സന്ദേശ പ്രഭാഷണം നടത്തും. ശാഖ ഓഫീസ് ഉദ്ഘാടനം എസ്എൻഡിപി യോഗം കൗൺസിലർ ഡി.വിപിൻ രാജു, മിനി ഹാൾ ഉദ്ഘാടനം യൂണിയൻ സെക്രട്ടറി ശ്രീകുമാർ പെരുങ്ങുഴിയും, മികച്ച വിദ്യാർഥികളെ ആദരിക്കൽ യൂണിയൻ വൈസ് പ്രസിഡൻ്റ് പ്രദീപ് സഭ വിളയും, ശാഖാ യോഗം ഭാരവാഹികളെ ആദരിക്കൽ യോഗം ഡയറക്ടർ അഴൂർ ബിജുവും, എൻജിനിയർക്കുള്ള ഉപഹാര സമർപ്പണം യൂണിയൻ കൗൺസിലർ സി.കൃത്തിദാസും നിർവഹിക്കും.

യൂണിയൻ കൗൺസിലർ എസ്.സുന്ദരേശൻ, എസ്എൻ ട്രസ്റ്റ് ബോർഡംഗം ബൈജു തോന്നയ്ക്കൽ, യൂത്ത് മൂവ്മെൻ്റ് ശാഖ സെക്രട്ടറി കിരൺചന്ദ്, വനിതാ സംഘം പ്രസിഡൻ്റ് അനിത സുധാമൻ, വനിതാ സംഘം യൂണിയൻ കൗൺസിലർ പ്രിമിത, ശാഖ ഭരണ സമിതി അംഗങ്ങളായ അരുൺ, ലതികസത്യൻ, മന്ദിര നിർമാണ കമ്മിറ്റി കൺവീനർ ജി.വിജയൻ എന്നിവർ ആശംസാ പ്രസംഗം നടത്തും.

യൂണിയൻ കൗൺസിലറും ശാഖ സെക്രട്ടറി ഇൻ ചാർജുമായ ഡി.ചിത്രാംഗദൻ സ്വാഗതവും ശാഖാ യോഗം വൈസ് പ്രസിഡൻ്റ് ആർ.ബാലാനന്ദൻ നന്ദിയും പറയും. 40 ലക്ഷത്തോളം രൂപ ചിലവഴിച്ചു കടകം പിള്ളയാർക്കുളം ഗവൺമെൻ്റ് യുപി സ്കൂളിനു സമീപമാണു മന്ദിരം നിർമിച്ചിട്ടുള്ളത്.

ശാഖയിലെ തൊഴിൽരഹിതരായിട്ടുള്ള വീട്ടമ്മമാർക്കു സ്വയംതൊഴിൽ പദ്ധതികൾ ആരംഭിക്കൽ, വിദ്യാർഥികൾക്കായി പി എസ് സി കോച്ചിംങ് സെൻ്റർ, ഗുരുധ്യാന മണ്ഡപം, ലൈബ്രറി, വായനശാല എന്നിവയാണു ഘട്ടംഘട്ടമായി മന്ദിര സമുച്ചയത്തിൽ ആരംഭിക്കുക.

ഉദ്ഘാടന ചടങ്ങുകളിൽ പങ്കുകൊള്ളേണ്ട യൂണിയൻ തലത്തിലെ ശാഖാ യോഗം ഭാരവാഹികളും പ്രവർത്തകരും ഞായർ രാവിലെ 9.30ന് മുൻപായി എത്തിച്ചേരണമെന്നു യൂണിയൻ സെക്രട്ടറി ശ്രീകുമാർ പെരുങ്ങുഴി അറിയിച്ചു.

Advertisment