പോക്‌സോ കേസിൽ അറസ്റ്റിലായി; ജാമ്യത്തിലിറങ്ങി അതേ പെൺകുട്ടിയെ വീണ്ടും പീഡിപ്പിച്ച കാട്ടാക്കട സ്വദേശി പിടിയിൽ

author-image
nidheesh kumar
New Update

publive-image

Advertisment

തിരുവനന്തപുരം: പോക്‌സോ കേസിൽ അറസ്റ്റിലായ യുവാവ് ജാമ്യത്തിലിറങ്ങി അതേ പെൺകുട്ടിയെ വീണ്ടും പീഡിപ്പിച്ച കേസില്‍ പിടിയിൽ. കാട്ടാക്കട സ്വദേശി എസ്.എസ്. ജിതേഷിനെയാണ് (37) തളിപ്പറമ്പ് പൊലീസ് അറസ്റ്റു ചെയ്തത്. സമൂഹമാധ്യമം വഴി പരിചയപ്പെട്ട കണ്ണൂർ സ്വദേശിനിയായ 15 വയസ്സുകാരിയെ തട്ടിക്കൊണ്ട് പോയ കേസിലാണ് ജിതേഷിനെ കഴിഞ്ഞ ജനുവരി 28നു തളിപ്പറമ്പ് പൊലീസ് അറസ്റ്റു ചെയ്തത്.

ജാമ്യത്തിലിറങ്ങിയ ശേഷം ഇതേ പെൺകുട്ടിയെ ഈ മാസം 26നു വൈകിട്ട് നാലു മണിയോടെ ധർമ്മശാലയ്ക്കു സമീപത്തെ പമ്പ് ഹൗസിലേക്ക് പിടിച്ചു കൊണ്ടുപോയി പീഡിപ്പിക്കാൻ ശ്രമിച്ചെന്നാണ് പുതിയ കേസ്. റിമാൻഡിൽ കഴിഞ്ഞിരുന്ന പ്രതിക്കു കർശന വ്യവസ്ഥകളോടെയാണ് കോടതി ജാമ്യം അനുവദിച്ചത്.

കണ്ണൂർ ജില്ലയിൽ പ്രവേശിക്കരുത് എന്ന ജാമ്യവ്യവസ്ഥ ലംഘിച്ചാണ് ജിതേഷ് വീണ്ടും ധർമശാലയിൽ എത്തി പെൺകുട്ടിയെ പീഡിപ്പിച്ചത്. പ്രതിയെ തളിപ്പറമ്പ് കോടതി റിമാൻഡ് ചെയ്തു

Advertisment