29
Thursday September 2022
കേരളം

പുതിയ ഓണപ്പാട്ടുമായി ഈസ്റ്റേണ്‍ കോണ്ടിമെന്‍റ്സ് ഓണാഘോഷത്തിന് തുടക്കമിട്ടു 

ന്യൂസ് ബ്യൂറോ, തിരുവനന്തപുരം
Saturday, August 13, 2022

തിരുവനന്തപുരം:  പ്രശസ്ത പിന്നണി ഗായിക സിത്താര പാടിയ ഓണപ്പാട്ട് ഉണ്ടോ-ഉണ്ടേ  പുറത്തിറക്കിക്കൊണ്ട് ഈസ്റ്റേണ്‍ കോണ്ടിമെന്‍റ്സ് ഓണാഘോഷത്തിന് തുടക്കം കുറിച്ചു.

‘എല്ലാവര്‍ക്കും എല്ലാം തികഞ്ഞ ഓണം, എല്ലാവരും എല്ലാം തികഞ്ഞ ഓണത്തിന്’ എന്ന സന്ദേശവുമായെത്തുന്ന ഈ ഓണപ്പാട്ട് ഈസ്റ്റേണ്‍ കോണ്ടിമെന്‍റ്സ് സിഇഒ നവാസ് മീരാന്‍, സിഎംഒ മനോജ് ലാല്‍വാനി, ജനപ്രിയ ഗായിക സിത്താര എന്നിവരുടെ സാന്നിധ്യത്തിലാണ് പുറത്തിറക്കിയത്.

എല്ലാവരുടേതുമായ ഓണം ആഘോഷിക്കാന്‍ ഈ ഉല്‍സവ വേളയില്‍ എല്ലാവരേയും ക്ഷണിക്കുന്ന ഉണ്ടോ-ഉണ്ടേ ഈസ്റ്റേണ്‍ കോണ്ടിമെന്‍റാസാണ് ആശയസാക്ഷാല്‍ക്കാരം നിര്‍വഹിച്ചത്.

ജനപ്രിയ ഗായിക സിത്താര, സംഗീത സംവിധായകനായ ബിജിബാല്‍, രചയിതാവ് റഫീക് അഹമ്മദ് എന്നിവര്‍ കേരളത്തിന്‍റെ ഉല്‍സവ വേളയ്ക്കൊത്തവിധം ഈ ഗാനം അവതരിപ്പിക്കുവാനായി ഒത്തൊരുമിക്കുകയായിരുന്നു.

ഈ ഉല്‍സവകാലത്തിന്‍റെ എല്ലാ അംശങ്ങളും ഈ ഗാനത്തിലൂടെ ആഘോഷമാക്കുകയാണ്. കുടുംബങ്ങള്‍ അണിഞ്ഞൊരുങ്ങി ഒത്തുചേരുന്നതും പൂക്കളമിടുന്നതും വിഭവ സമൃദ്ധമായ സദ്യ തയ്യാറാക്കുന്നതുമെല്ലാം ഉണ്ടോ-ഉണ്ടേയെ  അനന്യമായ ഒരു അനുഭവമാക്കി മാറ്റുകയാണ്.

ഓണം പോലെ കേരളത്തില്‍ ജനങ്ങളെ ഒത്തൊരുമിപ്പിക്കുന്ന മറ്റൊരു ആഘോഷവുമില്ലെന്ന് ഈ ഗാനം പുറത്തിറക്കുന്നതിനെകുറിച്ചു പ്രതികരിക്കവെ ഈസ്റ്റേണ്‍ കോണ്ടിമെന്‍റ്സ് സിഇഒ നവാസ് മീരാന്‍ പറഞ്ഞു.

ഓണത്തിന്‍റെ എല്ലാ അംശങ്ങളും ഒപ്പിയെടുക്കുന്ന ഈ ഗാനത്തിലൂടെ ഈ വര്‍ഷം ജനങ്ങള്‍ക്ക് ഓണമാഘോഷിക്കുവാന്‍ തങ്ങള്‍ കൂടുതല്‍ പ്രേരണ നല്‍കുകയാണെന്ന് അദ്ദേഹം പറഞ്ഞു.

മനോഹരമായ ഈ ഉല്‍സവകാലത്തിന്‍റെ എല്ലാ വികാരങ്ങളും ഒപ്പിയെടുത്ത് അവതരിപ്പിക്കാന്‍ സിത്താരയല്ലാതെ വേറെ ആരേയും ഞങ്ങള്‍ക്കു ചിന്തിക്കേണ്ടി വന്നില്ല.

ഈസ്റ്റേണിന്‍റെ എല്ലാ തികഞ്ഞ ഓണം എന്നതില്‍ തങ്ങളുടെ മുഖ്യ ഉത്പന്നങ്ങളുടെ പ്രത്യേക ഉത്സവകാല പാക്കേജിങ്ങും  ഓണത്തിന്‍റെ ആവേശം ഉയര്‍ത്തിക്കാട്ടുന്ന വിവിധ പരിപാടികളും ഉള്‍പ്പെടുത്തിയുള്ളതാണെന്നും അദ്ദേഹം പറഞ്ഞു.

തങ്ങളുടെ സംസ്ക്കാരത്തോട് അടുപ്പം തോന്നിക്കുന്നതും ഉപഭോക്താക്കള്‍ക്ക് ഓണം അതിന്‍റെ യഥാര്‍ത്ഥ ആവേശത്തോടെ അനുഭവിച്ചു പങ്കെടുക്കുന്നതിനു സഹായകവുമായ നിരവധി പ്രവര്‍ത്തനങ്ങള്‍ക്കാണ് ഉണ്ടോ-ഉണ്ടേ  ഗാനത്തിന്‍റെ അവതരണത്തോടെ തങ്ങള്‍ തുടക്കം കുറിച്ചിരിക്കുന്നതെന്ന് ഈസ്റ്റേണ്‍ കോണ്ടിമെന്‍റ്സ് ചീഫ് മാര്‍ക്കറ്റിങ് ഓഫിസര്‍ മനോജ് ലാലാവാനി പറഞ്ഞു.

ഓണപ്പാട്ടായ ഉണ്ടോ-ഉണ്ടേയുടെ പശ്ചാത്തലത്തില്‍ ഈ വര്‍ഷം തങ്ങളുടെ ഏറ്റവും മികച്ച ഓണം ആഘോഷിക്കുവാന്‍ ഉപഭോക്താക്കള്‍ക്ക് ആകണമെന്നാണ് തങ്ങള്‍ ആഗ്രഹിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഈ ഗാനത്തിനായി ഈസ്റ്റേണുമായി സഹകരിക്കുന്നത് തനിക്ക് അളവറ്റ ആഹ്ലാദം നല്‍കുന്നു എന്നും ഇത് ഒരു ഓണപ്പാട്ടായത് ആ സന്തോഷം വര്‍ധിപ്പിക്കുന്നു എന്നും ഗാനത്തിനായി ഈസ്റ്റേണുമായി സഹകരിക്കുന്ന സിത്താര പറഞ്ഞു.

ഏത് ആഘോഷത്തിന്‍റേയും അവിഭാജ്യ ഘടകമാണ് സംഗീതം. ജനങ്ങളെ ഒത്തൊരുമിപ്പിക്കാന്‍ അതിനു കഴിവുണ്ട്. ഈ ഗാനം തന്‍റെ പ്രതീക്ഷകളേയും മറികടക്കുന്നതാണ്.

ഇത് ചിട്ടപ്പെടുത്തിയിരിക്കുന്ന രീതി തനിക്ക് ഏറെ സന്തോഷം നല്‍കുന്നതുമാണ്. ശബ്ദം, കാഴ്ചകള്‍, ഗന്ധം തുടങ്ങി ഓണത്തിന്‍റേതായ എല്ലാത്തിലേക്കും നമ്മെ എത്തിക്കുന്ന ഊര്‍ജ്ജസ്വലമായ ഗാനമാണിതെന്നും സിത്താര കൂട്ടിച്ചേര്‍ത്തു.

പ്രളയവും മഹാമാരിയും മൂലം കഴിഞ്ഞ ഏതാനും വര്‍ഷങ്ങളായി സംസ്ഥാനത്തെ ഓണാഘോഷങ്ങള്‍ വളരെ പരിമിതമായിരുന്നു. ഈ വര്‍ഷം ആഹ്ളാദം അതിന്‍റെ പതിവു വഴികളിലേക്കു തിരിച്ചെത്തിയിരിക്കുകയാണ്.

പുതിയ ഓണപ്പാട്ട് അവതരിപ്പിച്ചു കൊണ്ട് ഈസ്റ്റേണ്‍ കോണ്ടിമെന്‍റ്സ് ഓണാഘോഷത്തിന് മികച്ചൊരു തുടക്കം നല്‍കാന്‍ ശ്രമിക്കുകയാണ്.

More News

കോഴിക്കോട് : കേന്ദ്രസർക്കാർ നിരോധിച്ചെങ്കിലും പുതിയ രൂപത്തിലും ഭാവത്തിലും അവതരിക്കാൻ പോപ്പുലർ ഫ്രണ്ട് ഒരുക്കം തുടങ്ങി. മനുഷ്യാവകാശ, സന്നദ്ധ പ്രവർത്തന സംഘടനയുടെ രൂപത്തിലാവും പോപ്പുലർ ഫ്രണ്ടിന്റെ അടുത്ത വരവ്. സംസ്ഥാനത്തെ പ്രമുഖ മനുഷ്യാവകാശ പ്രവർത്തകരെ മുന്നിൽ നിർത്തിക്കൊണ്ടായിരിക്കും പുതിയ മുഖംമൂടിയണിഞ്ഞ് പോപ്പുലർ ഫ്രണ്ട് എത്തുക. പോപ്പുലർ ഫ്രണ്ടിന്റെ ദേശീയ, സംസ്ഥാന നേതാക്കളും രണ്ടാം നിര നേതാക്കളുമെല്ലാം ജയിലിലാണ്. ഓഫീസുകൾ മുദ്ര വയ്ക്കുകയും ചെയ്യുന്നു. ഇതിനിടയിലും മുൻകൂട്ടി ആസൂത്രണം ചെയ്ത പുതിയ സംഘടനയുടെ രൂപീകരണ നടപടികൾ പുരോഗമിക്കുകയാണ്. ഇപ്പോഴുള്ള […]

ഇടയ്ക്ക് മോഡലിംഗും ചെയ്യാറുള്ള അഹാന വെറൈറ്റി ആയിട്ടുള്ള ഫോട്ടോഷൂട്ടുകളും നടത്താറുണ്ട്. ഇപ്പോഴിതാ പാടത്ത് പാറിനടക്കുന്ന ഒരു പറവയെ പോലെ തോന്നിപ്പിക്കുന്ന രീതിയിലുള്ള ഒരു മനോഹരമായ ഷൂട്ട് നടത്തിയിരിക്കുകയാണ് അഹാന. ജിക്സൺ ഫ്രാൻസിസ് എന്ന ഫോട്ടോഗ്രാഫറാണ് ചിത്രങ്ങൾ എടുത്തത്. ലൈഫ് ഓഫ് കളേഴ്സിന്റെ തൂവെള്ള നിറത്തിലെ ഔട്ട്ഫിറ്റാണ് അഹാന ധരിച്ചത്. സാംസൺ ലെയാണ് മേക്കപ്പ്. ടോവിനോ തോമസിന്റെ നായികയായി ലുക്കാ എന്ന ചിത്രത്തിൽ അഭിനയിച്ച അഹാന മലയാളത്തിൽ ഒരുപാട് ആരാധകരുള്ള ഒരു യുവനടിയായി മാറുകയും ചെയ്തു. നിഹാരിക ബാനർജി […]

കുവൈറ്റ്: കുവൈറ്റ് പ്രവാസമവസാനിപ്പിച്ചു നാട്ടിലേക്ക് പോകുന്ന ഫോക്കസ് കുവൈറ്റ് അഡ്ഹോക്ക് കമ്മറ്റി അംഗവും യൂണിറ്റ് മൂന്നിലെ സജീവ അംഗവുമായ കെ. ഇ.ഒ. കൺസൾട്ടന്റിലെ സീനിയർ ഡ്രാഫ്റ്റ്സ്മാനുമായ മാഹി സ്വദേശി സതീഷ് കുമാറിന് ഫോക്കസ് കുവൈറ്റ് യാത്രയയപ്പ് നൽകി. യൂണിറ്റ് കൺവീനർ എബ്രഹമിന്റെ അദ്ധ്യക്ഷതയിൽ കൂടിയ യോഗത്തിൽ പ്രസിഡന്റ് സലിം രാജ്, ജനറൽ സെക്രട്ടറി ഡാനിയേൽ തോമസ്, മുതിർന്ന അംഗം രതീഷ് കുമാർ , രവീന്ദ്രൻ എന്നിവർ ആശംസകളർപ്പിച്ചു. എക്സ്ക്യൂട്ടീവ് അംഗം സാബു തോമസ് സ്വാഗതവും, ജോ: കൺവീനർ […]

ഒന്നിച്ചു നിന്നാല്‍ കേരളം ആര് ഭരിക്കണമെന്ന് ഈഴവ സമുദായത്തിന് തീരുമാനിക്കാനാകുമെന്ന് എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെളളാപ്പളളി നടേശന്‍. ഏത് സര്‍ക്കാര്‍ വന്നാലും ഈഴവരോട് അവഗണനയാണെന്നും വോട്ട് ബാങ്കായവര്‍ക്ക് പണം വാരിക്കോരികൊടുക്കാന്‍ രാഷ്ട്രീയട്രീയ നേതൃത്വം തയ്യാറാകുന്നെന്നും വെളളാപ്പളളി കുറ്റപ്പെടുത്തി. മതം പറയുന്നവര്‍ മതേതരത്വത്തില്‍ ഊന്നിനില്‍ക്കുന്ന എസ്എന്‍ഡിപിയെക്കാള്‍ മുകളില്‍ എത്തുന്നു. ഭരണം നിലനിര്‍ത്തുന്നതിനായി ആദര്‍ശം മാറ്റിവെച്ച് ഇടതുപക്ഷം സംഘടിത മതശക്തികളെ പിന്തുണയ്ക്കുകയാണ്. തിരഞ്ഞെടുപ്പ് വരുമ്പോള്‍ ജനറല്‍ സീറ്റില്‍ മുസ്ലീം അല്ലാത്ത ഒരാളെ മത്സരിപ്പിക്കാന്‍ ലീഗ് തയ്യാറാകുന്നില്ല. എന്നാല്‍ ലീഗ് […]

തിരുവനന്തപുരം: പോപ്പുലർ ഫ്രണ്ട് ഓഫ് ഇന്ത്യയെ നിരോധിച്ച കേന്ദ്ര ഉത്തരവിന്‍റെ അടിസ്ഥാനത്തിൽ തുടർ നടപടിക്കുള്ള സംസ്ഥാന സർക്കാർ ഉത്തരവിറക്കി. യുഎപിഎ നിയമനുസരിച്ച് തുടർ നടപടി സ്വീകരിക്കാൻ എസ്പിമാർക്കും ജില്ലാ കളക്ടർമാർക്കും അധികാരം നൽകി കൊണ്ടാണ് ഉത്തരവ്. ആഭ്യന്തര സെക്രട്ടറിയാണ് ഉത്തരവിറക്കിയത്. ഡിജിപി വിശദമായ സർക്കുലർ പുറത്തിറക്കും. പിഎഫ്ഐ ഓഫീസുകള്‍ സീല്‍ ചെയ്യുന്നതുള്‍പ്പടെയുള്ള നടപടികള്‍ ഇന്ന് തുടങ്ങും. അതേസമയം, പോപ്പുലർ ഫ്രണ്ടിന്റെ നിരോധന സാഹചര്യത്തിൽ സംസ്ഥാനങ്ങളിൽ ഏർപ്പെടുത്തിയ സുരക്ഷ തുടരും. പോപ്പുലർ ഫ്രണ്ടിന്റെ ഓഫീസുകൾ അടക്കമുള്ള മേഖലകളിൽ നിരീക്ഷണം തുടരും. […]

മാൻവി സാരി പോലെയുള്ള നാടൻവി വേഷങ്ങളിലാണ് മലയാളികൾ കൂടുതലായി കാണാറുള്ളത്. ഇപ്പോഴിതാ വനിതാ ഫാഷൻസിന്റെ ഡിസൈനിലുള്ള മനോഹരമായ സാരിയിൽ ഒരു കലക്കൻ ഫോട്ടോഷൂട്ട് ചെയ്തിരിക്കുകയാണ് മാൻവി. അമൽ രാജ്, ദൃശ്യ എന്നിവർ ചേർന്നാണ് ചിത്രങ്ങൾ എടുത്തിരിക്കുന്നത്. സാരിയിൽ ഇത്രയും ലുക്കുള്ള സീരിയൽ നടി വേറെയില്ല എന്നാണ് ആരാധകർ പറയുന്നത്. ഷെർലോക്ക് ടോംസ് എന്ന സിനിമയിലും മാൻവി അഭിനയിച്ചിട്ടുണ്ട്. തേനും വയമ്പും, സുമംഗലി ഭവ തുടങ്ങിയ സൂപ്പർഹിറ്റ് പരമ്പരകളിൽ മാൻവി ഭാഗമായിരുന്നു. ഇപ്പോൾ ഏഷ്യാനെറ്റിൽ സംപ്രേക്ഷണം ചെയ്യുന്ന കൂടെവിടെ, […]

തിരുവനന്തപുരം: എകെജി സെന്റര്‍ ആക്രമണക്കേസിലെ പ്രതി ജിതിന്റെ ജാമ്യാപേക്ഷ കോടതി തള്ളി. തിരുവനന്തപുരം ജുഡീഷ്യൽ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതിയാണ് (മൂന്ന്) അപേക്ഷ തള്ളിയത്. പ്രതിക്കു ജാമ്യം അനുവദിച്ചാൽ തെളിവുകൾ നശിപ്പിക്കാൻ സാധ്യതയുണ്ടെന്ന് പ്രോസിക്യൂഷൻ വാദിച്ചു. കൂട്ടു പ്രതികളെക്കുറിച്ചുള്ള അന്വേഷണം നടക്കുകയാണ്. സ്ഫോടക വസ്തു എറിയാൻ പ്രതി എത്തിയ സ്കൂട്ടർ കണ്ടെത്തേണ്ടതുണ്ട്. പൊട്ടാസ്യം ക്ലോറൈഡ് ചേർത്താണ് സ്ഫോടക വസ്തു നിർമിച്ചത്. ഇത്തരം ചെറിയ സ്ഫോടനത്തിൽനിന്നാണ് നൂറുകണക്കിനു പേരുടെ ജീവൻ നഷ്ടമായ പുറ്റിങ്ങൽ ദുരന്തം ഉണ്ടായത്. പ്രതി ചെയ്ത […]

ആലച്ചേരി: കണ്ണൂർ ആലച്ചേരിയിൽ നീന്തൽ പരിശീലനത്തിനിടയിൽ യുവാവ് മുങ്ങി മരിച്ചു. ആലച്ചേരി എടക്കോട്ട വരിക്കോളിൽ സദാനന്ദന്റെയും ബിന്ദുവിന്റെയും മകൻ സിബിൻ (23) ആണ് മരിച്ചത്. ഇന്ന് രാവിലെ പുത്തലത്തെ കോളയാട് പഞ്ചായത്ത് കുളത്തിൽ നീന്തൽ പരിശീലനത്തിന് ഇടയിലാണ് അപകടം. നീന്തൽ തീരെ വശമില്ലാത്ത സിബിൻ കൂട്ടുകാർ ട്യൂബ് എടുക്കാൻ പോയ സമയത്താണ് അപകടത്തിൽ പെട്ടതെന്ന് കൂടെയുള്ളവർ പറയുന്നു. ഇവരുടെ നിലവിളി കേട്ട് എത്തിയ നാട്ടുകാരാണ് മൃതദേഹം പുറത്തെടുത്തത്.

കുറവിലങ്ങാട്: പശ്ചിമ ബംഗാളിൽ നിന്നും ട്രയിൻ മാർഗ്ഗം കഞ്ചാവ് എത്തിച്ച് പൊതികളാക്കി കുറവിലങ്ങാട് ടൗണിലും പരിസര പ്രദേശങ്ങളിലും വില്പന നടത്തിയ ബoഗാൾ സ്വദേശി ടിപ്പു എസ്.കെ യെ കുറവിലങ്ങാട് എക്സൈസ് ഇൻസ്പെക്ടർ ഒ.പി വർമ്മ ദേവന്റെ നേതൃത്വത്തിലുള്ള സംഘം അറസ്റ്റ് ചെയ്തു. ഇയാൾ കുറവിലങ്ങാടിന് സമീപം വാടകയ്ക്ക്‌ താമസിച്ച് തൊഴിലാളികൾക്കും കോളേജ് വിദ്യാർത്ഥികൾക്കും പൊതി ഒന്നിന് 500/- രൂപ നിരക്കിൽ കഞ്ചാവ് വില്പന നടത്തി വരുകയായിരുന്നു. ഇയാളിൽ നിന്നും നാല് കഞ്ചാവ് പൊതികളും കഞ്ചാവ് വലിക്കുവാനുള്ള ചിലിം […]

error: Content is protected !!