ഇന്ധനവില കൂട്ടിയപ്പോള്‍ ഇലക്ട്രിക് ആകാം എന്നു വിചാരിച്ചപ്പോള്‍ അതിനും കൂട്ടി... എങ്കില്‍ വീട്ടിലിരിക്കാം എന്നുവച്ചാല്‍ വീട്ടുകരം കൂട്ടി... വീട് അടച്ചിട്ട് എങ്ങോട്ടെങ്കിലും പോകാമെന്നു വച്ചാല്‍ അടച്ചിട്ട വീടിന് നികുതി... വീട് വിറ്റാലും നികുതി... ഇനി സങ്കടം മാറ്റാന്‍ രണ്ടെണ്ണം അടിക്കാമെന്ന് കരുതിയാല്‍ അതിനും കൂട്ടി... നികുതി കൊള്ളയില്‍ ധനമന്ത്രിയേ ട്രോളി സോഷ്യല്‍ മീഡിയ

New Update

publive-image

തിരുവനന്തപുരം: ഇന്ധന-മദ്യ-ഭൂമി നികുതി വര്‍ധനവുകള്‍ക്കെതിരെ തെരുവിലും നവമാധ്യമങ്ങളിലും പ്രതിഷേധവും ട്രോളുകളും നിറയുകയാണ്. അക്കൂട്ടത്തില്‍ രസകരമായവ നിരവധിയുണ്ട്. ഒരെണ്ണം ഇങ്ങനെയാണ്.

Advertisment

"എണ്ണവില കുറയ്ക്കും എന്നു പറഞ്ഞിട്ട് ഒറ്റയടിക്ക് രണ്ട് രൂപ കൂട്ടി ! എന്നാപിന്നെ ഇലക്ട്രിക് സ്കൂട്ടര്‍ വാങ്ങാം എന്നു വച്ചാല്‍ അതിന്‍റെ നികുതിയും കൂട്ടി... പോരാഞ്ഞ് കറണ്ട് ചാര്‍ജും കൂട്ടി.

വീട്ടില്‍ വെറുതെ ഇരിക്കാം എന്ന് വച്ചാല്‍ വീട്ടുകരം കുത്തനെ കൂട്ടി... വീട് അടച്ചിട്ട് എങ്ങോട്ടെങ്കിലും പോകാമെന്ന് വച്ചാല്‍... അടച്ചിട്ട വീടിന് പ്രത്യേക നികുതി. വീട് വിറ്റ് എങ്ങോട്ടെങ്കിലും പോകാമെന്നു വച്ചാല്‍ ന്യായവില 20 % കൂട്ടി. ഇതൊക്കെ മറക്കാന്‍ രണ്ടെണ്ണം അടിക്കാമെന്ന് വച്ചാലോ... അതിനും കൂട്ടി..." ഇങ്ങനെപോകുന്നു ട്രോള്‍.

അവസാന ഉമ്മന്‍ ചാണ്ടി സര്‍ക്കാര്‍ 16 തവണ ഇന്ധന വില കുറച്ചത് മറന്ന്... ഉമ്മന്‍ ചാണ്ടി സര്‍ക്കാര്‍ കുറച്ചില്ല, ഞങ്ങള്‍ കുറച്ചെന്ന് പറഞ്ഞ ധനമന്ത്രിക്കെതിരെ ട്രോളുണ്ട്. ആകെ ഒരു തവണ കേന്ദ്രം നികുതി കുറച്ചപ്പോള്‍ ആനുപാതികമായി കേരളവും കുറച്ചതാണ് ധനമന്ത്രി പെരുപ്പിച്ച് കാണിച്ചത്. മണ്ണു മുതല്‍ മദ്യം വരെ സകലതിനും നികുതി വര്‍ധിപ്പിച്ച ധനമന്ത്രിക്ക് അഭിവാദ്യം അര്‍പ്പിക്കുന്ന ട്രോള്‍ അനവധി.

Advertisment