New Update
/sathyam/media/post_attachments/dxywxSjkUkT0gLDHgWSJ.jpg)
ദുബായ്: ഇൻഡിഗോ വിമാനങ്ങൾക്ക് യു.എ.ഇ. ഒരാഴ്ചത്തേക്ക് വിലക്കേർപ്പെടുത്തി. ആഗസ്റ്റ് 24 വരെയാണ് വിലക്ക്. ഇന്ത്യയിലെ വിമാനത്താവളത്തിൽ നിന്ന് ആർ.ടി.പി.സി.ആർ. ടെസ്റ്റ് നടത്താതെ യാത്രക്കാരനെ ദുബായിൽ എത്തിച്ചതിനാണ് നടപടി.
Advertisment
48 മണിക്കൂറിനിടെയുള്ള പി.സി.ആർ. ടെസ്റ്റിന് പുറമേ വിമാനത്താവളത്തിൽ നിന്ന് റാപിഡ് പി.സി.ആർ. ടെസ്റ്റ് കൂടി വേണം എന്നാണ് യു.എ.ഇയുടെ നിർദേശം. യാത്ര ചെയ്യുന്നതിനായി യു.എ.ഇ. അധികൃതരുടെ അനുമതി കത്തും ആവശ്യമാണ്. വിലക്ക് വന്നതോടെ ഇൻഡിഗോ വിമാനത്തിൽ ടിക്കറ്റ് ബുക്ക് ചെയ്തവരുടെ യാത്ര പ്രതിസന്ധിയിലായി.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us