എടിഎമ്മില്‍ കണ്ടെത്തിയ പണം പൊലീസില്‍ ഏല്‍പ്പിച്ച ഇന്ത്യക്കാരന് യുഎഇയില്‍ ആദരം

New Update

publive-image

Advertisment

അജ്മാന്‍: യുഎഇയിലെ അജ്മാനില്‍ എടിഎമ്മില്‍ കണ്ടെത്തിയ പണം പൊലീസില്‍ ഏല്‍പ്പിച്ച ഇന്ത്യക്കാരനെ അജ്മാന്‍ പൊലീസ് അനുമോദിച്ചു. പാണ്ഡ്യന്‍ എന്നയാളെയാണ് പൊലീസ് പ്രശംസാപത്രവും പാരിതോഷികവും നല്‍കി ആദരിച്ചത്. എടിഎമ്മില്‍ നിന്ന് പണം പിന്‍വലിച്ച ആരോ ഒരാള്‍ ബാങ്ക് രസീത് കൈപ്പറ്റിയ ശേഷം പണം എടുക്കാന്‍ മറന്നു. പിന്നാലെ എടിഎമ്മില്‍ കയറിയ പാണ്ഡ്യന്‍ ഈ പണം കാണുകയായിരുന്നു. ഉടന്‍ തന്നെ അദ്ദേഹം ഇത് പൊലീസില്‍ ഏല്‍പ്പിച്ചു.

Advertisment