New Update
Advertisment
ദുബായ്: എമിരേറ്റുകളിൽ വിനോദസഞ്ചാര വികസനത്തിനുള്ള വൻപദ്ധതി പ്രഖ്യാപിച്ചു. മൊത്തം 100 കോടി ദിറം വിനോദസഞ്ചാരത്തിലൂടെ ആർജിക്കാനാണ് ലക്ഷ്യം.
അടുത്ത ഒൻപതു വർഷത്തേക്കുള്ള പദ്ധതിയാണ് നിലവിൽ വന്നത്. ഷേക് മുഹമ്മദ് ബിൻ അൽ മക്തും ആണ് വിനോദസഞ്ചാര നയം 2031 പ്രഖ്യാപിച്ചത്.
ആഗോള മത്സരക്ഷമത വർധിപ്പിക്കാനുള്ള 25 പദ്ധതികളാണ് ഇതിലുള്ളത്. ഇപ്പോൾ തന്നെ യുഎഇ ആഗോള വിനോദസഞ്ചാര പട്ടികയിൽ ആദ്യ പത്തിൽ ഒന്നാണ്. ഈ വർഷം ആദ്യപാദത്തിൽ തന്നെ 220 ലക്ഷം പേരാണ് യുഎഇയിൽ വിമാനമിറങ്ങിയത്.