യുഎഇയില്‍ കോവിഡ് കേസുകള്‍ വര്‍ധിക്കുന്നതായി റിപ്പോര്‍ട്ട്

author-image
nidheesh kumar
New Update

publive-image

Advertisment

ദുബായ്:അബുദാബി, ഷാർജ, ദുബായ് എന്നിവിടങ്ങളിൽ നിന്നായി 342 കോവിഡ് കേസുകൾ ഇന്നലെ റിപ്പോർട്ട്‌ ചെയ്തു. ഇതുവരെയുള്ള ശരാശരി കേസുകൾ വെച്ചു നോക്കുമ്പോൾ 100ൽ പരം കേസുകളുടെ വർധനയാണ് ഇത് കാണിക്കുന്നത്.

നേരത്തെയുള്ള പ്രതിവാര ശരാശരി 239 ആയിരുന്നു. അബുദാബി ആരോഗ്യവകുപ്പിന്റെ കണക്ക് പ്രകാരം കോവിഡ് ബാധിതരുടെ എണ്ണം 18,868 ആണ്. ഇതുവരെ കോവിഡ് ബാധിച്ചവരുടെ എണ്ണം 945697ആണ്. മരണം 2316.

ഇയ്യിടെ മാസ്കിനും ആർടിപിസിആർ പരിശോധനയ്ക്കുമുള്ള നിയന്ത്രണങ്ങൾ പിൻവലിച്ചിരുന്നു. ഖത്തർ ലോകകപ്പിന്റെയും വർധിച്ചു വരുന്ന വിനോദസഞ്ചാരത്തിന്റെയും പശ്ചാത്തലത്തിൽ ഗ്രാഫ്‌ ഇനിയും ഉയർന്നേക്കാം. പക്ഷേ ഇന്നലെ ഒരു മരണം പോലും റിപ്പോർട് ചെയ്തിട്ടില്ല.

Advertisment