New Update
Advertisment
അബുദാബി:ഇക്കൊല്ലത്തെ യുഎഇ ദേശീയദിനാഘോഷം ഗംഭീരവും അവിസ്‌മരണീയവുമാകും. അതിനുള്ള ഒരുക്കങ്ങൾ തകൃതിയായി. അബുദാബി കൊട്ടാരം ഡിസംബർ ഒന്ന് മുതൽ നാലുവരെ ആലക്തിക ദീപങ്ങൾ കൊണ്ടു വർണാഭമാക്കും.
അബുദാബി നാഷണൽ എക്സിബിഷൻ സെന്ററിൽ ഔദ്യോഗിക ആഘോഷങ്ങളുടെ വേദിയാകും. അൽ സീഫ് ദ്വീപിൽ വാസ്തുശില്പങ്ങളുടെ ലൈവ് ഷോ അരങ്ങേറും.
ദുബായിലെ ഗ്ലോബൽ വില്ലേജ് നൃത്തങ്ങളും വെടിക്കെട്ടുകളും കൊണ്ട് പ്രകമ്പനം കൊള്ളും. പാം ജുമറ ബീച്ചിലെ പാം ജലധാര കണ്ണും കാതും കുളിർപ്പിക്കും.