യുഎഇയിലെ റേഡിയോകൾ ഡിജിറ്റൽ പ്ലാറ്റ്ഫോമിലേക്ക് ചുവടു മാറുന്നു

author-image
nidheesh kumar
New Update

publive-image

Advertisment

അബുദാബി:യുഎഇയിലെ ജനപ്രിയ മാധ്യമമായിരുന്ന റേഡിയോകൾ ഡിജിറ്റൽ പ്ലാറ്റ്ഫോമിലേക്ക് ചുവടുമാറുന്നു. ആറോളം റേഡിയോകൾ ഇതിനോടകം തന്നെ അവിടെ പ്രക്ഷേപണം നിർത്തി.

ഇതിൽ ഏറ്റവും ജനപ്രിയമായിരുന്ന പ്രവാസിമലയാളിക്ക്‌ അബുദാബിയിൽ സ്വന്തമായി ട്രാൻസ്‌മിറ്റർ ഉണ്ടായിരുന്നു. പത്തു കോടി രൂപ ചെലവിൽ ആണ് അത് പടുത്തുയർത്തിയത്. അത് ഗവണ്മെന്റ് ഏറ്റെടുത്തിരിക്കുകയാണ്.

publive-image

അത് നിന്ന സ്ഥലം കാടെടുത്തു. അതിന്റ ഫ്രീക്വൻസിയായ 810 ഇപ്പോൾ നിശബ്ദമാണ്. മനോരമയുടെയും ഏഷ്യാനെറ്റിന്റെയും ഫ്ലവഴ്സ്ന്റെയും റേഡിയോകളും നിലച്ചു.

മോഹൻലാൽ അംബാസഡർ ആയി ആരംഭിച്ച റേഡിയോയും പൂട്ടി. റേഡിയോ കേരള, സൂപ്പർ റേഡിയോ എന്നിവയും പൂട്ടി. പ്രവാസി റേഡിയോ ഡിജിറ്റൽ പ്ലാറ്റ് ഫോമിലേക്ക് മാറുകയാണ്. ഗൾഫിൽ റേഡിയോ അനുവദിച്ചിട്ടുള്ള ഏക രാജ്യം യുഎഇ ആണ്.

Advertisment