/sathyam/media/post_attachments/mfxZOtdW1OcOBT6H22vq.jpg)
അബുദാബി: ട്രഡീഷണൽ മാർഷൽ ആർട്സ് അബുദാബി യുടെ നേതൃത്വത്തിൽ ഇഫ്താർ സ്നേഹ സംഗമം നടത്തി. ഇന്ത്യ, ഫിലിപ്പൈൻസ്, ജോർദാൻ, ശ്രീലങ്ക, അൽജീരിയ, നേപ്പാൾ തുടങ്ങി വിവിധ രാജ്യങ്ങളിൽ നിന്നുള്ള ടിഎംഎയുടെ വിവിധ ക്ലബ്ബിൽ നിന്നുള്ള സ്റുഡൻസ് പരാൻസ് ഉൾപ്പെടെ ഒട്ടനവധി ആളുകൾ പങ്കെടുത്തു.
ഹംദാൻ സ്ട്രീറ്റിലുള്ള ടിഎംഎ ഹെഡ് ഓഫീസിൽ സംഘടിപ്പിച്ച വിഭവ സമൃദ്ധമായ ഇഫ്താർ വിരുന്നില്‍ നൂറിലധികം പേർ പങ്കെടുത്തു. ഇഫ്താര്‍ വിരുന്ന് സംഗമ വേദി ആഗോള നോമ്പ് തുറയുടെ ആത്മാനുഭൂതി നൽകി. ചടങ്ങിൽ ടിഎംഎ ഫൗണ്ടറും മാനേജിങ് ഡയരക്ടറുമായ ശിഹാൻ മുഹമ്മദ് ഫായിസ് കണ്ണപുരം മുഖ്യ പ്രഭാഷണം നടത്തി.
/sathyam/media/post_attachments/Ry14U34xmVrNbrjH0uyW.jpg)
ടിഎംഎ ദുബായ് ചീഫ് സെബിസായി ചന്ദ്രൻ, എഞ്ചിനീയർ മുഹമ്മദ് അൽഗീറിയ, സെൻസായി ശാമിൽ, സെൻസായി റഈസ്, സെൻസായി ചന്ദ്രൻ, സെൻസായി ഹാഷിം, സെൻസായി ഷമീർ എന്നിവര്‍ വിവിധ സെഷനുകൾക്ക് നേതൃത്വം നൽകി.
ഡോക്ടർ ഫഹദ് സഖാഫി ചെട്ടിപ്പടി, ജുബൈർ ആനക്കര, ഷുക്കൂർ കണ്ണൂർ എന്നിവര്‍ സംസാരിച്ചു. മുനീർ, ഷാഫി, ഷെൻസീർ, ഫയാസ്, കരീം, സാദിഖ്, സജീർ, ദിൽഷാദ്, സുഹൈൽ, ഷാഹിർ, നൗഫൽ സംബന്ധിച്ചു. അബ്ദുൽ അസീസ് സ്വാഗതവും സെൻസായി റഈസ് നന്ദിയും പറഞ്ഞു.