/sathyam/media/post_attachments/DLJau75YyJZxtUIYOMt8.jpg)
തൃശൂർ കരുവന്നൂർ സ്വദേശികളുടെ കൂട്ടായ്മയായ ഏകയുടെ വാർഷികാഘോഷം
ഷാർജ: തൃശൂർ ജില്ലയിലെ കരുവന്നൂർ സ്വദേശികളുടെ യുഎഇയിലെ കൂട്ടായ്മയായ ഏകയുടെ വാർഷികാഘോഷം 'ഏകോത്സവം 2023' ഷാർജ ഡൽഹി പ്രൈവറ്റ് സ്കൂളിൽ വെച്ച് നടത്തി. ഏക മുൻ രക്ഷാധികാരി ഷംസുദ്ദീൻ കാരയിൽ ഉദ്ഘാടനം ചെയ്തു. ഏക ചെയർമാൻ മാത്യൂസ് സിൽവൻ അധ്യക്ഷത വഹിച്ചു.
സെക്രട്ടറി ബൈജു അബ്ദുള്ള റിപ്പോർട്ട് അവതരിപ്പിച്ചു. എം.കെ. ഷാജഹാൻ, ഷാജി അബ്ബാസ് എന്നിവർ പ്രസംഗിച്ചു. പ്രോഗ്രാം കൺവീനർ ബെന്നി തേലപ്പിള്ളി സ്വാഗതവും, മുഹമ്മദ് സലീത്ത് നന്ദിയും പറഞ്ഞു. ഏകയുടെ സുവനീർ പ്രകാശനം സജീവ് എടത്താടൻ നിർവഹിച്ചു. തുടര്‍ന്ന് വിവിധ കലാ പരിപാടികളും അരങ്ങേറി.