ന്യൂസ് ബ്യൂറോ, യു കെ
Updated On
New Update
/sathyam/media/post_attachments/QzyTxMYj35nzNzwxnKWL.jpg)
ലണ്ടന്‍: ലണ്ടനില്‍ റെസ്റ്റോറന്റ് ജീവനക്കാരിയായ മലയാളി യുവതിയെ കുത്തിപ്പരിക്കേല്‍പ്പിച്ച ഇന്ത്യക്കാരനായ യുവാവ് അറസ്റ്റില്‍. പരിക്കേറ്റ യുവതി ഗുരുതരാവസ്ഥയില്‍ ചികിത്സയിലാണ്. ഈസ്റ്റ്ഹാമിലെ ബാര്‍ക്കിംഗ് റോഡിലെ റെസ്‌റ്റോറന്റിലാണ് സംഭവം നടന്നത്.
Advertisment
വെള്ളിയാഴ്ച ഉച്ചയ്ക്ക് 2.20നാണ് ബാർക്കിങ് റോഡിസെ ഹൈദ്രാബാദ് വാല എന്ന സൗത്ത് ഇന്ത്യൻ റെസ്റ്റോറന്റില്‍ വച്ച് ആക്രമണം ഉണ്ടായത്. അക്രമം തടയാൻ ശ്രമിച്ച ഹോട്ടലിലെ മറ്റു ജീവനക്കാർക്കു നേരെയും ഇയാൾ കത്തിവീശി.
യുവതിയെ യുവാവ് ആക്രമിച്ചതിന് പിന്നിലുള്ള കാരണം ഇതുവരെ വ്യക്തമല്ല. സംഭവത്തെക്കുറിച്ച് പൊലീസ് കൂടുതൽ വിവരങ്ങൾ വെളിപ്പെടുത്തിയിട്ടില്ല.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us