ന്യൂസ് ബ്യൂറോ, യു കെ
Updated On
New Update
Advertisment
ലണ്ടന്‍: മകളുടെ വിവാഹവുമായി ബന്ധപ്പെട്ട് ജനുവരി ഏഴിന് നാട്ടില്‍ പോകാനിരിക്കെ യുകെയില്‍ മലയാളി മരിച്ചു. കണ്ണൂർ പയ്യന്നൂർ കുഞ്ഞിമംഗലം കണിയാൽ വീട്ടിൽ കെ. വിജയൻ (63) ആണ് മരിച്ചത്. വോക്കിങ്ങിലെ ഗിൽഡ്ഫോർഡ് റോഡിലുള്ള ചെന്നൈ ദോശ റസ്‌റ്റോറന്റില്‍ ഷെഫായിരുന്നു.
മൂന്ന് ദിവസം മുമ്പ് ജോലി ചെയ്തുകൊണ്ടിരിക്കെ നെഞ്ചുവേദന അനുഭവപ്പെടുകയായിരുന്നു. ആശുപത്രിയില്‍ വെച്ച് സ്‌ട്രോക്കുണ്ടായി. തുടര്‍ന്ന് നില ഗുരുതരമാവുകയും മരണം സംഭവിക്കുകയുമായിരുന്നു. ഫെബ്രുവരി 15ന് ആയിരുന്നു വിജയന്റെ ഇളയ മകളുടെ വിവാഹം നിശ്ചയിച്ചിരുന്നത്. ഭാര്യ: ലളിത. മക്കൾ: കവിത, വിജിത. മരുമകൻ: രമിത്.