യുകെയില്‍ ചികിത്സയിലായിരുന്ന മലയാളി യുവാവ് മരിച്ചു

New Update

publive-image

ലണ്ടൻ: യുകെയില്‍ ചികിത്സയിലായിരുന്ന മലയാളി യുവാവ് മരിച്ചു. വെസ്റ്റ് യോർക്ക് ഷെയറിന് സമീപം വെക്ഫീൽഡിൽ കുടുംബസമേതം താമസിച്ചിരുന്ന പിറവം സ്വദേശി മഞ്ജുഷ് മാണി (48) ആണ് മരിച്ചത്. മോറിസൺസ് സൂപ്പർമാർക്കറ്റിലെ കാറ്ററിങ്‌ ഡിപ്പാർട്മെന്റ് മാനേജരായിരുന്നു.

Advertisment

കാന്‍സര്‍ ബാധിച്ചാണ് മരണം. രണ്ട് വർഷം മുൻപാണ് രോഗം തിരിച്ചറിഞ്ഞത്. രണ്ടു മാസമായി രോഗം വഷളായതിനെത്തുടർന്ന് ആശുപത്രിലായിരുന്നു. ഭാര്യ: ബിന്ദു. മക്കൾ: ആൻ മേരി, അന്ന.

Advertisment