യുകെയില്‍ മലയാളി യുവതി നിര്യാതയായി; മരണം ട്യൂമര്‍ കണ്ടെത്തിയതിനെ തുടര്‍ന്നുള്ള ചികിത്സയില്‍ തുടരവേ

New Update

publive-image

ലണ്ടന്‍: മലയാളി യുവതി യുകെയില്‍ നിര്യാതയായി. മലപ്പുറം ചുങ്കത്തറ സ്വദേശിനി അഞ്ജു വിനോഷ് (34) ആണ് മരിച്ചത്. യുകെയിലെ വോട്ടൺ അണ്ടർ എഡ്ജിലെ വെസ്റ്റ്ഗ്രീൻ ഹൗസ് കെയർ ഹോമിൽ സീനിയർ കെയററായി ജോലി ചെയ്തു വരികയായിരുന്നു. ഗ്ലോസ്റ്ററിൽ കുടുംബമായി താമസിച്ചു വരികയായിരുന്നു.

Advertisment

ട്യൂമർ കണ്ടെത്തിയതിനെ തുടർന്നുള്ള ചികിത്സയിൽ തുടരവെയാണ് മരണം. ഏപ്രിൽ 23നു കഠിനമായ തലവേദനയെ തുടർന്ന് ബ്രിസ്റ്റോൾ സൗത്ത്മീഡ് ആശുപത്രിയിൽ ചികിത്സ തേടിയിരുന്നു. തുടര്‍ന്ന് ട്യൂമര്‍ കണ്ടെത്തുകയും, തിങ്കളാഴ്ച ശസ്ത്രക്രിയക്ക് വിധേയയാവുകയും ചെയ്തു. ബുധനാഴ്ചയോടെ സ്ട്രോക് വന്ന് അവശ നിലയിൽ എത്തുകയായിരുന്നു.

Advertisment