യുകെ: വേള്‍ഡ് മലയാളി കൌണ്‍സില്‍ ഗ്ലോബല്‍ ടൂറിസം ഫോറത്തിന്റെ ഉല്‍ഘാടനം ടൂറിസം മന്ത്രി മുഹമ്മദ് റിയാസിന്റെ അസാന്നിദ്ധ്യത്തില്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി കെ.എസ്. ശ്രീനിവാസ് ഐഎഎസ് നിര്‍വഹിച്ചു. മെയ് 26 ന് ഉച്ചകഴിഞ്ഞു മൂന്നുമണിക്ക് (3 പിഎം യുകെ, 4 പിഎം ജര്‍മ്മനി, 7.30 പിഎം ഇന്ത്യന്‍ സമയം) വെര്‍ച്വല്‍ പ്ലാറ്റ്ഫോമിലൂടെ വേള്‍ഡ് മലയാളി കൌണ്‍സില്‍ യൂറോപ്പ് റീജിയന്‍ ഒരുക്കിയ കലാസാംസ്‌കാരികവേദിയിലാണ് ഉല്‍ഘാടനകര്‍മം നിര്‍വ്വഹിച്ചത്.
കേരളത്തിന്റെ ടൂറിസം വികസനത്തിന്റെ അനന്തസാധ്യതകളെക്കുറിച്ച് കണ്ണൂര്‍, പാലക്കാട് എന്നിവിടങ്ങളില്‍ ജില്ലാകളക്ടര്‍ ആയിരുന്നിട്ടുള്ള കെ.എസ് ശ്രീനിവാസ് ഐഎഎസ് വിശദമായി പ്രതിപാദിച്ചു.
വേള്‍ഡ് മലയാളി കൗണ്‍സില്‍ യൂറോപ്പ് റീജിയന്‍ ചെയര്‍മാന്‍ ജോളി തടത്തിലിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന സമ്മേളനം യൂറോപ്പിലെ അനുഗ്രഹീത ഗായകനായ സോബിച്ചന്‍ ചേന്നങ്കരയുടെ ഈശ്വര പ്രാര്‍ത്ഥനയോടെയാണു തുടങ്ങിയത്. വേള്‍ഡ് മലയാളി കൗണ്‍സില്‍ യൂറോപ്പ് റീജിയന്‍ പ്രസിഡന്റ് ജോളി എം. പടയാട്ടിലിന്റെ ആമുഖപ്രസംഗത്തിനു ശേഷം വേള്‍ഡ് മലയാളി കൗണ്‍സില്‍ ഗ്ളോബല്‍ ടൂറിസം ഫോറം പ്രസിഡന്റ് തോമസ് കണ്ണങ്കേരില്‍ എല്ലാവരേയും സ്വാഗതം ചെയ്തു.
ജോളി തടത്തിലിന്റെ അധ്യക്ഷ പ്രസംഗത്തിനുശേഷം, ഗ്രെയ്റ്റ് ഇന്ത്യ ടൂര്‍ കമ്പനി ഡയറക്ടറും, തിരുവനന്തപുരം കിംസ് ഹോസ്പിറ്റല്‍ എക്സിക്യൂട്ടീവ് ഡയറക്ടറുമായ ഇ.എം. നജീബ്, സിറ്റ്റിന്‍ ടൂറിസം മാനേജിങ്ങ് ഡയറക്ടറുമായ പ്രസാദ് മഞ്ഞളി എന്നിവര്‍ കേരള ടൂറിസത്തിന്റെ വികസന സാധൃതകളെക്കുറിച്ചും വിദേശികളെ ആകര്‍ഷിക്കാവുന്ന ചില മേഖലകളെക്കുറിച്ചും വിശദമായി സംസാരിച്ചു. വേള്‍ഡ് മലയാളി കൗണ്‍സില്‍ ഗ്ലോബല്‍ വൈസ് ചെയര്‍പേഴ്സണ്‍ മേഴ്‌സി തടത്തിലാണു ഈ സ്കാരികവേദി മോഡറേറ്റ് ചെയ്തത്.
ഏഷ്യാനെറ്റ് യൂറോപ്പ് ഡയറക്ടറും, ആനന്ദ് മീഡിയ, ആനന്ദ് ടൂര്‍സിന്റെ ഡയറക്ടറുമായ എസ്. ശ്രീകുമാര്‍, വേള്‍ഡ് മലയാളി കൗണ്‍സില്‍ ഗ്ലോബല്‍ ചെയര്‍മാന്‍ ഗോപാലപിള്ള, ഗ്ലോബല്‍ വൈസ് പ്രസിഡന്റ് തോമസ് അറംമ്പന്‍കുടി, അമേരിക്ക റീജിയന്‍ ചെയര്‍മാന്‍ ജോണ്‍സന്‍ തലശല്ലൂര്‍, ഗ്ലോബല്‍ ബിസിനസ് ഫോറം പ്രസിഡന്റ് ഡോ. ചെറിയാന്‍ കീക്കാട്, ഗ്ലോബല്‍ എന്‍ആര്‍കെ ഫോറം പ്രസിഡന്റ് അബ്ദുള്‍ ഹാക്കിം, ഗ്ലോബല്‍ ഹെല്‍ത്ത് ആന്റ് മെഡിക്കല്‍ ഫോറം പ്രസിഡന്റ് ഡോ. ജിമ്മി ലോനപ്പന്‍ മൊയ്ലന്‍, ഇന്ത്യാ റീജിയന്‍ ചെയര്‍പേഴ്‌സന്‍ ഡോ. വിജയലക്ഷ്മി, ഇന്ത്യാ റീജിയന്‍ സെക്രട്ടറി ഡോ. അജി അബ്ദുള്ള, മാധ്യമ പ്രവര്‍ത്തകനും വേള്‍ഡ് മലയാളി കൗണ്‍സില്‍ ജര്‍മന്‍ പ്രൊവിന്‍സ് പ്രസിഡന്റുമായ ജോസ് കുമ്പിളുവേലില്‍, യൂറോപ്പ് റീജിയന്‍ ജനറല്‍ സെക്രട്ടറി ബാബു തോട്ടപ്പിള്ളി എന്നിവര്‍ ആശംസകള്‍ നേര്‍ന്ന് സംസാരിച്ചു.
യൂറോപ്പ്യന്‍ മലയാളികളുടെ ഗാനന്ധര്‍വനെന്നു വിശേഷിപ്പിക്കുന്ന സിറിയക് ചെറുകാടിന്റെ ഗാനാലാപനത്തോടെയാണ് കലാ സാംസ്‌കാരിക വേദിയുടെ രണ്ടാം ഭാഗം ആരംഭിച്ചത്. തുടര്‍ന്ന് വേള്‍ഡ് മലയാളി കൗണ്‍സില്‍ മിഡില്‍ ഈസ്റ്റ് റീജയണിന്റെ കീഴിലുള്ള അജ്മന്‍ പ്രൊവിന്‍സില്‍ നിന്നുള്ള എഴുത്തുകാരിയും, കവിയുമായ അനുഗ്രഹ കവിത ആലപിച്ചു.
കഴിഞ്ഞ ഷാര്‍ജ ഇന്റര്‍നാഷണല്‍ ബുക്ക്ഫെസ്റ്റിവലില്‍ വച്ചു മുപ്പത്തി ഒന്നു കവിതകളടങ്ങിയ അനുഗ്രഹയുടെ കവിതാ സമാഹാരം പ്രകാശനം ചെയ്തിരുന്നു. ഷാര്‍ജയിലെ എമിറേറ്റ്സ് നാഷണല്‍ സ്‌കൂളിലെ എട്ടാം ക്ളാസ് വിദ്യാര്‍ത്ഥിനിയും, നിരവധി സ്റ്റേജകളില്‍ പ്രൊഫണല്‍ ഗായകരോടൊപ്പം വേദി പങ്കിടുകയം ചെയ്തിട്ടുള്ള നര്‍ത്തകിയും, ഗായികയുമായ ദീപ്ത ബിജോയിയുടെ ഗാനവും, സിറിയക്കു ചെറുകാട്, സോബിച്ചന്‍ ചേന്നങ്കര എന്നിവരുടെ ഗാനങ്ങളും ഈ കലാ സാംസ്കാരികവേദിയെ കൂടുതല്‍ ശ്രുതിമധുരമുള്ളതാക്കി മാറ്റി. ജോളി എം. പടയാട്ടില്‍ കൃതജ്ഞത പറഞ്ഞു.
ലോകത്തിന്റെ വിവിധ ഭാഗങ്ങളിലായി കഴിയുന്ന മലയാളികള്‍ക്കായി എല്ലാ മാസത്തിന്റേയും അവസാനത്തെ വെള്ളിയാഴ്ച വേള്‍ഡ് മലയാളി കൗണ്‍സില്‍ യൂറോപ്പ് റീജിയന്‍ ഒരുക്കുന്ന ഈ കലാ സാംസ്കാരികവേദിയുടെ അടുത്ത സമ്മേളനം ജൂണ്‍ 30-ാം തീയതി ഉച്ചകഴിഞ്ഞു മൂന്നുമണിക്കു (യുകെ സമയം) വെര്‍ച്വല്‍ പ്ളാറ്റ്ഫോമിലൂടെ നടക്കുന്നതാണ്.
ഈ കലാ സാംസ്കാരികവേദിയില്‍ എല്ലാ പ്രവാസി മലയാളികള്‍ക്കും, അവര്‍ താമസിക്കുന്ന രാജ്യങ്ങളില്‍നിന്നുകൊണ്ടുതന്നെ ഇതില്‍ പങ്കെടുക്കുവാനും, അവരുടെ കലാസൃഷ്ടികള്‍ അവതരിപ്പിക്കുവാനും, (കവിതകള്‍, ഗാനങ്ങള്‍ തുടങ്ങിയവ ആലപിക്കുവാനും) ആശയവിനിമയങ്ങള്‍ നടത്തുവാനും അവസരം ഉണ്ടായിരിക്കുന്നതാണ്.
പ്രവാസി മലയാളികള്‍ക്കായി ആരംഭിച്ചിരിക്കുന്ന ഈ കലാസാംസ്കാരിക വേദിയില്‍ പ്രവാസികള്‍ അഭിമുഖീകരിക്കുന്ന സമകാലിക വിഷയങ്ങളെക്കുറിച്ചു സംവദിക്കാനും അവസരം ഉണ്ടായിരിക്കുന്നതാണ്.
എല്ലാ ദ്രവാസി മലയാളികളേയും ഈ കലാസാംസ്കാരിക കൂട്ടായ്മയിലേക്ക് വേള്‍ഡ് മലയാളി കൗണ്‍സില്‍ യൂറോപ്പ് റീജിയന്‍ സ്വാഗതം ചെയ്യുന്നു.