ന്യൂയോർക്ക് മലയാളി അസോസിയേഷൻ (നൈമാ) ഫാമിലി നൈറ്റ് ഡിസംബർ 30-ന്

author-image
nidheesh kumar
New Update

publive-image

Advertisment

ന്യൂയോർക്ക്: ന്യൂ യോർക്ക് കേന്ദ്രമായി യുവജനങ്ങളുടെ നേത്യത്വത്തിൽ പ്രവർത്തിക്കുന്ന ന്യൂയോർക്ക്‌ മലയാളി അസോസിയേഷന്റെ വാർഷിക കുടുംബ സംഗമവും ബാൻങ്കറ്റ് നൈറ്റും ഡിസംബർ 30 - ന് ഏൽമോണ്ട് സെന്റ് വിൻസെന്റ് ഡിപാൾ സീറോ മലങ്കര കാത്തലിക് ഓഡിറ്റോറിയത്തിൽ വച്ച് നടത്തപ്പെടുന്നു.

പുതുതലമുറയ്ക്ക് ഏറെ പ്രാധാന്യം നൽകി പ്രവർത്തിക്കുന്ന നൈമ ചുരുങ്ങിയ കാലയളവിനുള്ളിൽ അനേകം പേർ ആസോസിയഷനിൽ മെംബർ ആകുകയും, മറ്റുള്ള സംഘടനകളിൽ നിന്നും വ്യത്യസ്തമായ പല പ്രോഗ്രാമുകൾ നടത്തുകയും അമേരിക്കയിൽ തന്നെ അറിയപ്പെടുന്ന ഒരു അസോസിയേഷൻ ആയി മാറുകയും ചെയ്തു.

ഹോണറബിൾ ലെജിസ്ലേറ്റർ ഡോക്ടർ ആനി പോൾ, ഫോമാ പ്രസിഡന്റ് ഡോക്ടർ ജേക്കബ് തോമസ് മുഖ്യ അതിഥികളായി പങ്കെടുക്കുന്ന ഫാമിലി നൈറ്റിൽ കൂടാതെ കലാ സംസ്‌കാരിക മേഖലകളിൽ പ്രവർത്തിക്കുന്ന പല പ്രെമുഖരും പങ്കെടുക്കും. മാജിക് ഷോ, ഡാൻസ്, അമേരിക്കയിലെ പ്രമുഖ ഗായകർ അവതരിപ്പിക്കുന്ന സംഗീത സന്ധ്യ തുടങ്ങി വിവിധ കലാപരിപാടികളും അവതരിക്കപ്പെടും.

പ്രോഗ്രാമുകൾ സ്പോൺസർ ചെയ്തിരിക്കുന്നത് ഗ്രാൻഡ് സ്പോൺസർ ഹെഡ്ജ് ഇവന്റസിനൊപ്പം മറ്റു സ്പോൺസർമാരായ ബിഗ് ആപ്പിൾ കാർ വാഷ്, ഡോക്ടർ ജോൺ പി തോമസ് ഫാമിലി ഡെന്റിസ്റ്, രാജ് ഓട്ടോ സെന്റർ, ആവിയോൺ മാർട്ട്, ലാഫി റിയൽ എസ്റ്റേറ്റ് ജോർജ് കൊട്ടാരം, മാഴവൻ ഡിജെ ഫോട്ടോഗ്രാഫി, സെന്റ് മേരീസ് കൺസ്ട്രക്ഷൻ, സോളാർ പവർ ഡോൺ തോമസ്, നേഷൻവൈഡ് മോർട്ഗേജ് സജി, ബ്ലൂ ഓഷ്യൻ സാം ഫിലിപ്പോസ്, ബാബു ഉത്തമൻ സി പി എ ടാക്സ് കൺസൽട്ടിങ്‌ സർവീസസ്‌, നൈമ കമ്മിറ്റി മെമ്പർ ജെയ്സൺ ജോസഫ് എന്നിവരാണ്.

ഫാമിലി നൈറ്റ് പ്രവേശനം പാസുമൂലം നിയന്ത്രിക്കുന്നതാണ്. ഇതിന്റെ എല്ലാ ഒരുക്കങ്ങളും നൈമ പ്രസിഡന്റ് ലാജി തോമസിനൊപ്പം കമ്മറ്റി അംഗങ്ങളുടെ നേത്യത്വത്തിൽ നടന്നുവരുന്നു. ഫാമിലി നെറ്റിലേക്ക് ഏവരെയും സ്വാഗതം ചെയ്യുന്നതായി സെക്രട്ടറി സിബു ജേക്കബ്, ട്രഷറർ ജോർജ് കൊട്ടാരം, ബോർഡ് ചെയർമാൻ മാത്യു ജോഷുവ എന്നിവർ അറിയിച്ചു.

കൂടുതൽ വിവരങ്ങൾക്ക് കോർഡിനേറ്റർമാരുമായി ബന്ധപ്പെടുക: ജേക്കബ് കുരിയൻ: 631-352-7536, രാജേഷ് പുഷ്പരാജൻ: 516-860-6101.

Advertisment