യുഎസിൽ ഇന്ത്യൻ വംശജയായ സംരംഭകയ്ക്ക് തീപിടിത്തത്തില്‍ ദാരുണാന്ത്യം

New Update

publive-image

ന്യൂയോർക്ക്‌: ഇന്ത്യൻ വംശജയായ സംരംഭക യുഎസില്‍ വീട്ടിലുണ്ടായ തീപിടിത്തത്തില്‍ മരിച്ചു. താനിയ ബത്തിജ (32) എന്ന യുവതിയാണ് മരിച്ചത്. ന്യൂയോർക്കിലെ ലോങ് ഐലൻഡിൽ ഡിക്സ് ഹിൽസ് കോട്ടേജിൽ ഈ മാസം 14ന് പുലർച്ചെ മൂന്നു മണിയോടെയാണ് തീപിടിത്തമുണ്ടായത്.

Advertisment

ഉടൻ തന്നെ പൊലീസും അഗ്നിരക്ഷാ സേനയും സ്ഥലത്തെത്തി തീയണച്ചെങ്കിലും താനിയയെ രക്ഷിക്കാനായില്ല. സംസ്കാരം ഇന്നു നടത്തി. താനിയയുടെ വളർ‌ത്തുനായയും പൊള്ളലേറ്റു ചത്തിരുന്നു.

Advertisment