യുഎസില്‍ വാഹനാപകടത്തില്‍ മലയാളി കന്യാസ്ത്രീ മരിച്ചു

author-image
ന്യൂസ് ബ്യൂറോ, യു എസ്
Updated On
New Update

publive-image

യുഎസില്‍ വാഹനാപകടത്തില്‍ മലയാളി കന്യാസ്ത്രീ മരിച്ചു. ദിവ്യകാരുണ്യ ആരാധനാ സന്യാസിനീ സമൂഹത്തിലെ സെന്റ് ജോസഫ്സ് അഡോറേഷൻ പ്രൊവിൻസ് അംഗം കാസർകോട് ബദിയടുക്ക സ്വദേശിനി സിസ്റ്റർ അനില പുത്തൻതറ (40) ആണു മരിച്ചത്. കാറിൽ ഒപ്പം ഉണ്ടായിരുന്ന സിസ്റ്റർ ബ്രജിറ്റ് പുലക്കുടിയിൽ, സിസ്റ്റർ ലയോൺസ് മണിമല എന്നിവർ സാരമായ പരുക്കുകളോടെ രക്ഷപ്പെട്ടു.

Advertisment

ഇവര്‍ ജോലി ചെയ്യുന്ന സെന്റ് ജോസഫ്സ് ലിവിൽ നഴ്സിങ് ഹോമിലേക്ക് പോകുന്ന വഴിയാണ് അപകടമുണ്ടായത്. കനത്ത മഴയില്‍ വാഹനം തെന്നിമാറുകയായിരുന്നുവെന്നാണ് വിവരം. മൃതദേഹം നാട്ടിലെത്തിക്കാനുള്ള നടപടിക്രമങ്ങള്‍ പുരോഗമിക്കുന്നു.

Advertisment