അമേരിക്കയില്‍ നാശം വിതച്ച് കാട്ടുതീ ! ഒരു മരണം സ്ഥിരീകരിച്ചു. നിരവധി വീടുകള്‍ അഗ്നി വിഴുങ്ങി; അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു ! കാലാവസ്ഥാ വ്യതിയാനം കാട്ടുതീയ്ക്ക് കാരണമെന്ന് പ്രാഥമിക നിഗമനം

author-image
ന്യൂസ് ബ്യൂറോ, യു എസ്
Updated On
New Update

publive-image

വാഷിങ്ടണ്‍: അമേരിക്കയുടെ തെക്കുപടിഞ്ഞാറന്‍ മേഖലകളില്‍ ആശങ്ക പടര്‍ത്തി കാട്ടുതീ പടരുന്നു. കാട്ടുതീ നേരിടാന്‍ കോള്‍ഫാക്‌സ്, ലിങ്കണ്‍, സാന്‍ മിഗു എല്‍, വാലെന്‍സിയ എന്നിവിടങ്ങളില്‍ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിട്ടുണ്ട്. രണ്ടായിരത്തോളം അഗ്‌നിശമനാസേനാ ഉദ്യോഗസ്ഥരെ ഇവിടെ തീയണയ്ക്കാനായി നിയമിച്ചു.

Advertisment

publive-image

രണ്ടു ദിവസം മുന്‍പാണ് വടക്കന്‍ അരിസോണയിലെ വനമേഖലയില്‍ കാട്ടുതീ പടര്‍ന്നത്. പിന്നാലെ അരിസോണയില്‍ മൂന്നിടങ്ങളിലും ന്യൂ മെക്‌സിക്കോയില്‍ ആറിടങ്ങളിലും കാട്ടുതീ പടര്‍ന്നു. ഇവിടെ നിരവധി ഗ്രാമങ്ങളും ഒട്ടേറെ വീടുകളും അഗ്‌നിക്കിരയായി.

publive-image

ശക്തമായ കാറ്റ് തുടരുന്നത് ഉണങ്ങിയ പുല്‍മേടുകളിലൂടെ സമീപ ഗ്രാമങ്ങളിലേക്കും തീപടരാന്‍ കാരണമായിട്ടുണ്ട്. അതിനാല്‍ കാട്ടുതീ പടരുന്ന മേഖലയില്‍ വളരെ പ്രതിസന്ധി നിറഞ്ഞ സാഹചര്യമാണെന്ന് അഗ്‌നിശമന സേനാ ഉദ്യോഗസ്ഥര്‍ വിലയിരുത്തുന്നു.

കാലാവസ്ഥാ വ്യതിയാനമാണ് കാട്ടുതീയ്ക്ക് പിന്നിലെന്നാണ് പ്രാഥമിക വിലയിരുത്തല്‍. ശൈത്യകാലത്ത് മഞ്ഞുവീഴ്ച കുറയുകയും ഇത് ചെറിയ തീപിടുത്തത്തിന് കാരണമായെന്നുമാണ് വലിയിരുത്തല്‍. നിലവില്‍ 300 ചതുരശ്ര കിലോമീറ്ററിലേറെ കാടു കത്തിയതായാണ് പുറത്തുവരുന്ന കണക്കുകള്‍.

Advertisment