ഷിനു ജോർജ് സൈമൺ കണക്ടിക്കട്ടിൽ നിര്യാതനായി. സംസ്‍കാരം പിന്നീട്

author-image
nidheesh kumar
New Update

publive-image

Advertisment

ന്യൂയോർക്ക്:അമേരിക്കയിലെ സാമൂഹ്യ സാംസ്‌കാരിക രംഗത്തെ പ്രമുഖനും ഫോമയുടെ മുൻ ഓഡിറ്ററുമായ പി.റ്റി തോമസിൻറെ മകൾ ഡോക്ടർ ലിസ്റ്റി തോമസിന്റെ ഭർത്താവ് ഷിനു ജോർജ് സൈമൺ (45) ചൊവ്വാഴ്ച നിര്യാതനായി. കണക്‌ടിക്കട്ടിൽ ബ്രിഡ്‌ജ്‌പോർട്ട് ഒപ്ടിമസ് ഹെൽത്ത് സെന്ററിൽ അഡ്മിനിസ്ട്രേറ്റർ ആയി ജോലി ചെയ്‌യുകയായിരുന്നു. രാവിലെ ഓഫീസിൽ എത്തിയ ഷിനുവിന് ഹൃദയാഘാതത്തെ തുടര്‍ന്ന് മരണം സംഭവിക്കുകയായിരുന്നു.

തിരുവനന്തപുരം കൊല്ലശ്ശേരിൽ എബ്രഹാം അന്നമ്മ സൈമൺ ദമ്പതികളുടെ രണ്ടാമത്തെ മകനാണ് ഷിനു. നൈജീരിയയിൽ 1977 ൽ ആയിരുന്നു ജനനം. മക്കൾ: ലുക്ക് ജോർജ് സൈമൺ, തോമസ് ഇമ്മാനുവേൽ സൈമൺ, സേലാ ആൻ സൈമൺ. സംസ്കാര ശുശ്രൂഷയുടെ ക്രമീകരണങ്ങള്‍ പിന്നീട്.

Advertisment