/sathyam/media/post_attachments/V9aqCWT4OpaXlnY2IlMR.jpg)
ന്യൂയോർക്ക്: ന്യൂയോർക് ആസ്ഥാനമായി പ്രവർത്തിക്കുന്ന മലയാളി ക്രൈസ്തവ കൂട്ടായ്‌മയായ സെന്റ് തോമസ് എക്യൂമെനിക്കൽ ഫെഡറേഷൻ ഓഫ് നോർത്ത് അമേരിക്ക (സ്റ്റെഫ്ന)യുടെ വാർഷിക യോഗം ലോങ്ങ് ഐലൻഡ് മാർത്തോമ്മാ പള്ളിയിൽ വെച്ച് നടന്നു.
പ്രസ്തുത യോഗം എക്യൂമെനിക്കൽ ഫെഡറേഷൻറെ പുതിയ ഭാരവാഹികളായി വിവിധ സഭകളിലെ പ്രതിനിധികളിൽ നിന്നുമായി റവ. ഷാജി കൊച്ചുമ്മൻ (പ്രസിഡന്‍റ്) റവ. ഫാ.ജോൺ തോമസ്, റോയ് സി. തോമസ് (വൈസ് പ്രസിഡന്റുമാർ), ഡോൺ തോമസ് (സെക്രട്ടറി), ഗീവർഗീസ് മാത്യൂസ്, മാത്തുക്കുട്ടി ഈശോ (ജോയിന്റ് സെക്രട്ടറിമാർ), തോമസ് വർഗീസ് (ട്രഷറർ), ജോൺ താമരവേലിൽ (ജോയിന്റ് ട്രഷറർ) എന്നിവരെയും വിവിധ കമ്മിറ്റികളുടെ കൺവീനർമാരായി റവ. വി.ടി. തോമസ് (ക്ലർജി ഫെല്ലോഷിപ്പ്), റവ. സാം എൻ. ജോഷ്വാ (യൂത്ത് ഫോറം), ഷേർലി പ്രകാശ് (വിമൻസ് ഫോറം), വിപിൻ മാത്യു (കൊയർ), തോമസ് ജേക്കബ് (പബ്ലിക്കേഷൻ & പി.ആർ) എന്നിവരെയും തെരഞ്ഞെടുത്തു.
/sathyam/media/post_attachments/h9fyqSQNApsUeWmk8eNv.jpg)
എക്യൂമെനിക്കൽ ഫെഡറേഷൻറെ പ്രോഗ്രം കൺവീനർമാരായി കളത്തിൽ വറുഗീസ്, തോമസ് ജേക്കബ്, മാത്തുക്കുട്ടി ഈശോ, പ്രേംസി ജോൺ, വർഗീസ് കുര്യൻ, ജോൺ താമരവേലിൽ, മനോജ് മത്തായി എന്നിവരെ ചുമതലപ്പെടുത്തി. തോമസ് തടത്തിലിനെ ഓഡിറ്ററായി നിയമിച്ചു.