ഫോമാ ത്രൈമാസികയായ അക്ഷരകേരളം 2023-24 ലേക്കുള്ള പുതിയ എഡിറ്റോറിയൽ ബോർഡ് നിലവിൽ വന്നു; ചീഫ് എഡിറ്റർ തമ്പി ആന്റണി തെക്കേക്ക്

author-image
nidheesh kumar
New Update

publive-image

ന്യൂ യോർക്ക്: ഫെഡറേഷൻ ഓഫ് മലയാളി അസോസ്സിയേഷൻസ് ഓഫ് അമേരിക്കാസിന്റെ (ഫോമാ) ത്രൈമാസികയായ അക്ഷരകേരളം 2023-24 ലേക്കുള്ള പുതിയ എഡിറ്റോറിയൽ ബോർഡ് നിലവിൽ വന്നതായി പ്രസിഡൻറ് ജേക്കബ് തോമസ്, ജനറൽ സെക്രട്ടറി ഓജസ് ജോൺ, ട്രഷറർ ബിജു തോണിക്കടവിൽ, വൈസ് പ്രസിഡൻറ് സണ്ണി വള്ളിക്കളം, ജോയൻറ് സെക്രട്ടറി ഡോ. ജെയ്മോൾ ശ്രീധർ, ജോയൻറ് ട്രഷറർ ജെയിംസ് ജോർജ് എന്നിവർ അറിയിച്ചു.

Advertisment

ആദ്യപതിപ്പ് വിഷു-ഈസ്റ്റർ പതിപ്പായി ഉടൻ പുറത്തിറങ്ങുന്നതായിരിക്കും. അമേരിക്കയിലും കാനഡയിലും ലോകത്താകമാനവുമുള്ള സാഹിത്യപ്രേമികൾക്കും വായനക്കാർക്കും എഴുത്തുകാർക്കും ഒരു നവയുഗ വായനാലോകം തീർക്കുവാൻ അക്ഷരകേരളം മാസികയിലൂടെ ഫോമാ അവസരമൊരുക്കുകയാണ്.

പ്രശസ്ത സിനിമാനിർമ്മാതാവും, അഭിനേതാവും എഴുത്തുകാരനുമായ ആന്റണി തെക്കേക്ക്, എന്ന തമ്പി ആന്റണിയാണ് ത്രൈമാസികയുടെ ചീഫ് എഡിറ്റർ. കോട്ടയം ജില്ലയിലെ പൊൻകുന്നം സ്വദേശിയായ തമ്പി ആൻറണി അമേരിക്കയിലെ സാൻ ഫ്രാൻസിസ്കോയിൽ താമസിക്കുന്നു. മാനേജിംഗ് എഡിറ്ററായി നാടകരചയിതാവും സംവിധായകനും അഭിനേതാവുമായ സൈജൻ കണിയൊടിക്കലായിരിക്കും പ്രവർത്തിക്കുക. ഡിട്രോയിറ്റ് മലയാളി അസ്സോസിയേഷന്റെ 'ധ്വനി' മാസികയുടെ ചീഫ് എഡിറ്റർ കൂടിയായ സൈജൻ കണിയോടിക്കൽ കേരളത്തിൽ ആലുവാ സ്വദേശിയാണ്.

അക്ഷരകേരളത്തിന്റെ അസിസ്റ്റൻറ് എഡിറ്ററായി പ്രവർത്തിക്കുന്ന പ്രിയ ഉണ്ണികൃഷ്ണൻ ആനുകാലികങ്ങളിലും പത്രങ്ങളിലും കവിത, കഥ, ലേഖനം എന്നിവ എഴുതുന്നു. മാതൃഭൂമി, ഭാഷാപോഷിണി, ദേശാഭിമാനി, മാധ്യമം തുടങ്ങി ഒട്ടനവധി മാധ്യമങ്ങളിൽ രചനകൾ പ്രസിദ്ധീകരിക്കക്കപ്പെട്ടിട്ടുണ്ട്. കൂടാതെ മലയാളത്തിലും ഇംഗ്ളീഷിലും കവിതകൾ എഴുതുന്ന പ്രിയയുടെ ഇംഗ്ലീഷ് കവിതകൾ ഇന്റർനാഷണൽ മാഗസിനുകളിലും പുസ്തകങ്ങളിലും പ്രസിദ്ധീകരിക്കപ്പെട്ടിട്ടുണ്ട്.

അമേരിക്കയിൽ ടെക്സസ് സ്വദേശിയാണ്. ഡോ. സുകുമാര്‍ കാനഡ, അനിത പണിക്കർ എന്നിവർ മാസികയുടെ കോപ്പി എഡിറ്റേഴ്സ് ആയും പ്രവർത്തിക്കുന്നു. കാനഡയില്‍ വാന്‍കൂവർ സ്വദേശിയായ ഡോ. സുകുമാർ സമകാലിക പ്രസിദ്ധീകരണങ്ങളില്‍ കവിതയും ലേഖനവും കഥയും എഴുതാറുണ്ട്. ഭാരതീയ തത്വചിന്തയുടെ അടിസ്ഥാനത്തില്‍ എഴുതിയ പതിന്നാലു പുസ്തകങ്ങൾ തര്‍ജ്ജമകളടക്കം മലയാളത്തിലും ഇംഗ്ലീഷിലും പ്രസിദ്ധീകരിച്ചിട്ടുണ്ട്.

അമേരിക്കയിൽ ഒരു ഫൈനാഷ്യൽ കമ്പനിയിൽ വിപി ഓഫ് ബിസിനസ് ഇന്‍റലിജന്‍സ് & അനലിറ്റിക്സ് ആയി ജോലി നോക്കുന്ന മങ്കൊമ്പ് സ്വദേശിയായ അനിത പണിക്കരുടെ കഥകളും കവിതകളും ആനുകാലികങ്ങളിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്. കണ്ടന്റ് എഡിറ്ററായ സണ്ണി കല്ലൂപ്പാറ തൊണ്ണുറുകളിൽ മലയാളം പത്രം പോലെയുള്ളഎല്ലാ പ്രമുഖ പത്രങ്ങളുടെയും ലേഖകനും റിപ്പോർട്ടറുമായിരുന്നു. അഭിനേതാവ് കൂടിയായ സണ്ണി, പ്രവാസി എന്ന സിനിമക്ക് തിരക്കഥ, ഗ്രീൻകാർഡ് എന്ന സീരിയലിന് തിരക്കഥ സംവിധാനം എന്നിവ നിർവഹിച്ചിട്ടുണ്ട്.

അക്ഷരകേരളത്തിൽ കഥ, കവിത, ലേഖനങ്ങൾ, മറ്റ് കൃതികൾ എന്നിവ പ്രസിദ്ധീകരിക്കുവാൻ തല്പര്യമുള്ളവർ fomaamagazine@gmail.com എന്ന ഇമെയിൽ വിലാസത്തിലേക്ക് അയക്കുക. ഫോമയുടെ വെബ്ബ്സൈറ്റിലും, മാഗ്സ്റ്ററിലും അക്ഷരകേരളം മാഗസിൻ ലഭ്യമാണ്.

റിപ്പാര്‍ട്ട്: ജോസഫ് ഇടിക്കുള (പിആർഒ - ഫോമാ)

Advertisment