ഹൂസ്റ്റൺ മലങ്കര കത്തോലിക്ക പള്ളിയിൽ റാഫിൾ 2023 കിക്കോഫ് നടത്തി

author-image
nidheesh kumar
New Update

publive-image

ഹൂസ്റ്റണ്‍: സെന്റ് പീറ്റേഴ്‌സ് സീറോ മലങ്കര കത്തോലിക്കാ പള്ളിയില്‍ റാഫിള്‍ 2023 കിക്കോഫ് സംഘടിപ്പിച്ചു. ദേവാലയ ധനശേഖരണാർത്ഥം നടത്തുന്ന റാഫിളിന്റെ കണ്‍വീനർ ജെയിംസ് കൂടല്‍ റാഫിള്‍ കിക്കോഫ് പരിചയപ്പെടുത്തി. അമേരിക്ക - കാനഡ ഭദ്രാസന അദ്ധ്യക്ഷൻ അഭിവന്ദ്യ ഡോ. ഫിലിപ്പോസ് മാര്‍ സ്തെഫാനോസ് മെത്രാപോലിത്ത മിസ്സോറി സിറ്റി മേയര്‍ റോബിന്‍ ഇലക്കാട്ടിന് ആദ്യ റാഫിള്‍ നല്‍കി ഉദ്ഘാടനം നിര്‍വഹിച്ചു.

Advertisment

നൂറ് ഡോളറാണ് ടിക്കറ്റ് വില. ഒന്നാം സമ്മാനം ടൊയോട്ടാ കൊറോള കാർ അല്ലെങ്കിൽ ക്യാഷ് പ്രൈസ്, രണ്ടാം സമ്മാനം ലാപ്ടോപ്, മൂന്നാം സമ്മാനം 65 ഇഞ്ച് എൽഇഡി സ്മാർട്ട് ടിവി, നാലാം സമ്മാനം ഐപാഡ്, അഞ്ചാം സമ്മാനം എയർപോഡ്. ടിക്കറ്റ് നറുക്കെടുപ്പ് 2023 ഡിസംബർ 25ന് നടക്കും.

ജിജി ജോൺ റിയൽറ്റർ, ജോർജ്ജ് ജോസഫ്, രാജേഷ് വർഗീസ് (ആർ വി എസ് ഇൻഷുറൻസ്), മാത്യു ആൻഡ് ജോയൽ റിയൽട്ടർ, ചെട്ടിനാട് റെസ്റ്ററന്റ്, തോമസ് ജോർജ്ജ് (ടിജിഎം) എന്നിവരാണ് സമ്മാനങ്ങൾ സ്പോൺസർ ചെയ്യുന്നത്.

റവ. ഫാ. ബിന്നി ഫിലിപ്പ് (സെന്റ് പീറ്റേഴ്സ് മലങ്കര കത്തോലിക്ക പള്ളി), റവ. സിസ്റ്റര്‍. ലീനസ്, തോമസ് എ. ജോര്‍ജ്, നിക്കോളാസ് ജോൺ, ട്രസ്റ്റി സാലു സാമുവൽ, സെക്രട്ടറി അലക്സ് ബിനു, ജോണ്‍ ഫിലിപ്പ്, ജോര്‍ജ് ശാമുവേല്‍ തുടങ്ങിയവര്‍ പങ്കെടുത്തു. കോർഡിനേറ്റർമാരായ ജോസ് കെ ജോൺ, ജെയിംസ് മാത്യു, ഫിലിപ്പ് ജോൺ എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി.

Advertisment