/sathyam/media/post_attachments/vtdZs7fYmJPbaOBkasEr.jpg)
ന്യൂയോർക്ക്: ദൈവസന്നിധിയിൽ ശാന്തമായി ധ്യാനിക്കുവാൻ നാം തയ്യാറാവണം - മാർ ഫീലെക്സിനോസ്. കോവിഡാനന്തര ജീവിത യാഥാർത്ഥ്യങ്ങളെ അഭിമുഖീകരിക്കുവാനും , ജീവിതസമാധാനം ലഭ്യമാക്കുവാനും ശാന്തമായി ദൈവസന്നിധിയിൽ ധ്യാനിക്കുവാൻ നാം തയ്യാറാവേണ്ടിയിരിക്കുന്നു. മാർത്തോമ്മാ സഭയുടെ നോർത്ത് അമേരിക്ക -യൂറോപ്പ് ഭദ്രാസന നോർത്ത് ഈസ്ററ് റീജിയണൽ ആക്ടിവിറ്റി കമ്മിറ്റിയുടെ (നോര്‍ത്ത് ഈസ്റ്റ് ആര്‍എസി) ആഭിമുഖ്യത്തിൽ സാമൂഹിക, കുടുംബ, വ്യക്തി ജീവിതങ്ങളിൽ നേരിടുന്ന സാമൂഹിക, വൈകാരിക സംഘർഷങ്ങൾക്ക് എങ്ങനെ സാന്ത്വനം ലഭ്യമാക്കാം എന്ന ലക്ഷ്യത്തോടെ ലോങ്ങ് ഐലൻഡ് മാർത്തോമ്മാ ദേവാലയത്തിൽ വെച്ചു നടന്ന ശിൽപശാല ഉത്‌ഘാടനം ചെയ്‌തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
/sathyam/media/post_attachments/ailRxgOwqCFo2sq8omkG.jpg)
ഫാമിലി എന്‍റിച്ച്മെന്‍റ് പ്രോഗ്രാം കോർഡിനേറ്റർ ടോം ഫിലിപ്പ് കുടുംബ സമ്പുഷ്ടീകരണ പരിപാടിയേയും അതിനു കീഴിൽ നടത്തപ്പെടുന്ന വെല്‍നസ് വര്‍ക്ക്ഷോപ്പിനെകുറിച്ചുള്ള പ്രസ്‌താവനയും നടത്തി. വിവിധ സെഷനുകൾക്ക് ഡോ. അനിൽ ചാക്കോ (അസോസിയേറ്റ് പ്രൊഫസര്‍, ഡിപ്പാര്‍ട്ട്മെന്‍റ് ഓഫ് അപ്ലൈഡ് സൈക്കോളജി, ന്യൂയോര്‍ക്ക് യൂണിവേഴ്സിറ്റി), ബെറ്റ്സി ചാക്കോ (ഡയറക്ടര്‍ ഓഫ് സോഷ്യല്‍ സര്‍വീസസ്, പാം ഗാര്‍ഡന്‍സ് സെന്‍റര്‍ ഫോര്‍ നഴ്സിംഗ് ആന്‍ഡ് റിഹാബിലിറ്റേഷന്‍), റവ. ബിജു പി. സൈമൺ (ഫിലാഡല്‍ഫിയ മാര്‍ തോമാ ചര്‍ച്ച് വികാരി) എന്നിവർ നേതൃത്വം നൽകി. തുടർന്നു നടന്ന പാനൽ ചർച്ച വളരെ സജീവമായിരുന്നു.
വൈസ് പ്രസിഡന്റ് റവ. വി.ടി. തോമസിൻറെ പ്രാരംഭ പ്രാർത്ഥനയോടെ ആരംഭിച്ച യോഗത്തിൽ സൂസി എബ്രഹാം ജോർജ് വേദവായനയും റവ. പി.എം. തോമസ് സമാപന പ്രാർത്ഥനയും നിർവഹിച്ചു. നോര്‍ത്ത് ഈസ്റ്റ് ആര്‍എസി സെക്രട്ടറി തോമസ് ജേക്കബ് സ്വാഗതവും ട്രഷറർ കുര്യൻ തോമസ് കൃതജ്ഞതയും രേഖപ്പെടുത്തി.
റിപ്പോര്‍ട്ട്: ഷാജി തോമസ് ജേക്കബ്