ക്നാനായ യുവജന കൂട്ടായ്മയുടെ ഉത്സവമായി 'റീഡിസ്കവർ' കോൺഫ്രൺസ്; ഫ്ലോറിഡയിൽ വർണ്ണാഭമായ സമാപനം

author-image
nidheesh kumar
New Update

publive-image

ഫ്ലോറിഡ: ക്നാനായ റീജിയൻ യൂത്ത് മിനിസ്ട്രിയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച യുവജന കോൺഫ്രൺസ്   “റീഡിസ്കവർ” ന് ഫ്ലോറിഡയിൽ വർണ്ണാഭമായ സമാപനം. സംഘാടക മികവുകൊണ്ടും പങ്കാളിത്തം കൊണ്ടും യുവജന കോൺഫ്രൺസ് ഒരു യുവജന തരംഗമായി മാറി.

Advertisment

publive-image

കോട്ടയം അതിരൂപത സഹായമെത്രാനും സിറോ-മലബാർ സഭാ യുവജന കമ്മീഷൻ ചെയർമാനുമായ മാർ. ജോസഫ് പണ്ടാരശ്ശേരിൽ കോൺഫ്രൺസ് ഉദ്ഘാടനം ചെയ്തു. കത്തോലിക്ക വിശ്വാസവും സമുദായ സ്നേഹവും ചേർത്ത് പിടിച്ച് ജീവിത ലക്ഷ്യത്തിനായി പരിശ്രമിക്കണമെന്നും ഇന്ന് യുവജനങ്ങളിൽ നഷ്ടപ്പെട്ടുപോയിരിക്കുന്ന നന്മയെ തിരിച്ച് പിടിക്കലാവണം റീഡിസ്കവർ എന്നും പിതാവ് തന്റെ ഉദ്ഘാടന പ്രസംഗത്തിൽ ഓർമ്മിപ്പിച്ചു.

publive-image

വികാരി ജനറൽ തോമസ്സ് മുളവനാൽ, റ്റാമ്പാ ഫൊറോന വികാരി ഫാ.ജോസ് ആദോപ്പിള്ളിൽ എന്നിവർ ആശംസകൾ അർപ്പിച്ചു.

publive-image

നാല് ദിവസങ്ങളിൽ ആയി ഫ്ലോറിഡയിലെ പ്രകൃതിരമണീയമായ അന്തരീക്ഷത്തിൽ സ്ഥിതിചെയ്യുന്ന സെൻറ്.സ്റ്റീഫൻ ക്രിസ്ത്യൻ റീട്രീറ്റ് & കോൺഫ്രൺസ് സെന്ററിൽ നടന്ന കോൺഫ്രൺസിൽ വിഞ്ജാനവും ഉല്ലാസവും ഒത്ത് ചേർന്ന വിവിധ പരുപാടികൾ ആണ് സംഘാടകർ ക്രമീകരിച്ചത്.

publive-image

പുതുമ നിറഞ്ഞ പരുപാടികൾ കോർത്തിണക്കി യുവജന മനസ്സറിഞ്ഞ് പരുപാടികൾ ക്രമീകരിക്കാൻ കഴിഞ്ഞ സംഘാടക മികവിനെ യുവജനങ്ങൾ പ്രശംസിച്ചു. ക്നാനായ സമുദായത്തിന്റെ തനിമയും വിശ്വാസനിറവും ഒരു പോലെ പകർന്ന് നൽകി യൂത്ത് മിനിസ്ടിയുടെ "റീഡിസ്കവർ" കോൺഫ്രൻസ് യുവജനമനസ്സിൽ നവ്യാനുദവമാക്കി മാറ്റി.

publive-image

ഓർലാൻഡോ സെൻറ്. സ്റ്റീഫൻസ് പള്ളി വികാരി ഫാ ജോബി പുച്ചൂക്കണ്ടത്തിൽ, റീജിയണൽ യൂത്ത് മിനിസ്ട്രി ഡയറക്ടർ ഫാ. ബിൻസ് ചേത്തലിൽ, അസി.ഡയറക്ടർ ഫാ. ജോസഫ് തയ്യാറ, ജെഫ്രി ചെറുതാന്നിയിൽ, ക്രിസ് കട്ടപ്പുറം, ജെർമി ജോർജ്, ജെവിസ് വെട്ടുപാറപുറത്ത്, റോബിൻ ഒഴുങ്ങാലിൽ, അലിഷ മണലേൽ, എബി വെള്ളരിമറ്റത്തിൽ, ഇഷ വില്ലൂത്തറ, അലിന തറയിൽ, അഞ്ചലിൻ താന്നിച്ചുവട്ടിൽ, ആരതി കാരക്കാട്ട്, ഫിയോണ പഴുക്കായിൽ, ഷാരോൺ പണയപറമ്പിൽ തുടങ്ങിയ കമ്മിറ്റി അംഗങ്ങൾ നേതൃത്വം നൽകി.

റിപ്പോര്‍ട്ട്: സിജോയ് പറപ്പള്ളിൽ

Advertisment