ഇനി ഇവനുമുണ്ട് രണ്ട് കൈ! കൃത്രിമ കൈവെച്ച് പിടിപ്പിക്കുമ്പോള്‍ ഹൃദയം തൊടും പുഞ്ചിരിയുമായി ഒരു കുരുന്ന്-അത്രമേല്‍ ഹൃദയസ്പര്‍ശിയാണ് ഈ വീഡിയോ

New Update

publive-image

Advertisment

ഭിന്നശേഷിക്കാരനായ കുട്ടിയ്ക്ക് കൃത്രിമ കൈവെച്ച് പിടിപ്പിക്കുന്ന വീഡിയോ സമൂഹമാധ്യമങ്ങളില്‍ വൈറലാകുന്നു. ഡോക്‌ടർ കൃത്രിമ കൈയുമായെത്തി ബാലന്‍റെ ഇടത് കൈമുട്ടിന് താഴെ പിടിപ്പിക്കുകയാണ്. ആ സമയം, അവന്‍റെ മുഖത്ത് നിറയുന്ന പുഞ്ചിരി ആരുടെയും ഹൃദയത്തെ സ്പര്‍ശിക്കും.

നിരവധി പേരാണ് വീഡിയോ ഷെയർ ചെയ്തിരിക്കുന്നത്. ഏറ്റവും മനോഹര ദൃശ്യങ്ങളിൽ ഒന്നെന്നാണ് ഇതിനെ സോഷ്യൽ മീഡിയ വിശേഷിപ്പിച്ചത്. പരിമിതികളില്‍ തളരാതെ മുന്നോട്ടു പോകാനും പ്രചോദനമാകുന്നതാണ് വീഡിയോ.

Advertisment