New Update
പാലാ : പാലാക്കാരായ രണ്ടു പേർ ചേർന്നൊരുക്കിയ ഒരു വിവാദ പാട്ടാണ് ഇന്നിപ്പോൾ സോഷ്യൽ മീഡിയയിൽ ചർച്ച. പാലാ സ്വദേശി പ്രിയ ഷൈന്റെ പുതിയ പാട്ടാണ് ഇപ്പോൾ സാമൂഹ്യ മാധ്യമങ്ങളില്‍ വിവാദമായി മാറിയിരിക്കുന്നത് . പാട്ടിന്റെ വരികളിലെ അസഭ്യമായ പദത്തെ ചൊല്ലി നെഗറ്റീവും പോസിറ്റീവുമായി ചര്‍ച്ച നടക്കുകയാണ് .
ഭാര്യയും ഭര്‍ത്താവും തമ്മില്‍ കാപ്പി ഉണ്ടാക്കുന്ന കാര്യത്തില്‍ പരസ്പരം തെറിവിളിച്ച് സംസാരിക്കുന്നതാണ് പാട്ട്. രാവിലെ എഴുന്നേറ്റ് ഭാര്യയെ മൈ...എന്നു സംബോധന ചെയ്ത് ഭര്‍ത്താവ് സംസാരിക്കുമ്പോള്‍ ഭാര്യയും അതേ വാക്കുകളില്‍ മറുപടി പറയുന്നതാണ് പാട്ട്.
https://www.facebook.com/diya.sana.7/videos/4013130278912275/
എന്തായാലും പാട്ടിനെ അനുകൂലിച്ചും പ്രതികൂലിച്ചും നിരവധിപ്പേര്‍ രംഗത്തുണ്ട്. ഈ പാട്ടിൻ്റെ ഒന്നാം ഭാഗം നേരത്തെ 10 ലക്ഷം പേരാണ് കണ്ടത്. അതിൻ്റെ രണ്ടാം ഭാഗമാണ് ഇപ്പോൾ ഇറങ്ങിയിരിക്കുന്നത്. പാട്ട് ഇറങ്ങിയിട്ട് മാസങ്ങള്‍ കഴിഞ്ഞെങ്കിലും ഇപ്പോഴാണ് കൂടുതല്‍ ചര്‍ച്ചയായതെന്നുമാത്രം.