ഇത് അയ, ഭൂകമ്പം ബാക്കിവെച്ച അവശേഷിപ്പുകള്‍ക്കിടയില്‍ രക്ഷാപ്രവര്‍ത്തകര്‍ കണ്ടെത്തിയ കുരുന്ന്; ഇന്ന് അയയെ ദത്തെടുക്കാന്‍ മുന്നോട്ടുവന്നിരിക്കുന്നത് ആയിരങ്ങളാണ്; പേര് അന്വര്‍ത്ഥമാക്കുന്നത് പോലെ അത്ഭുതമാണ് ഈ ബാലിക

New Update

publive-image

'അയ'യെ ദത്തെടുക്കാൻ ആയിരങ്ങൾ തയ്യാർ... ഇത് അയ (Aya) മോൾ. അയ എന്നാൽ അറബി ഭാഷയിൽ അത്ഭുതം എന്നാണർത്ഥം. തികച്ചും അത്ഭുതം തന്നെയാണ് ഈ കുഞ്ഞ്. തുർക്കിയിലും സിറിയയിലും കഴിഞ്ഞ തിങ്കളാഴ്ചയുണ്ടായ ഭൂകമ്പം ഇന്നും ഭീതിപ്പെടുത്തുന്ന ഓർമ്മയാണ്. മരണസംഖ്യ 21000 കടന്നിരിക്കുകയാണ്.

Advertisment

publive-image

സിറിയയിലെ കിഴക്ക് പടിഞ്ഞാറൻ പ്രവിശ്യയായ 'ജിൻഡയറിസിൽ' ഒരു തകർന്നുവീണ കെട്ടിടത്തിന്റെ അവശിഷ്ടങ്ങൾക്കുള്ളിൽ പ്രസവിച്ചു വീണ കുഞ്ഞാണ് അയ. അയയെ രക്ഷാപ്രവർത്തകർ കണ്ടെത്തുമ്പോൾ അവളുടെ അമ്മയുമായുള്ള പൊക്കിൾകൊടി വേർപെട്ടിരുന്നില്ല. അമ്മയും പിതാവുമുൾപ്പെടെ കുടുംബ ത്തിലെ 4 മക്കളും മരണപ്പെട്ടു.

publive-image

കെട്ടിടം തകർന്നുവീണശേഷമാകും അമ്മ പ്രസവിച്ചത് എന്നുവേണം അനുമാനിക്കാൻ.അമ്മ മരിക്കും മുൻപാണോ അബോധാവസ്ഥയിലാണോ കുഞ്ഞിന് ജന്മം നല്കിയതെന്നതിൽ കൂടുതൽ വിവരങ്ങൾ അറിയില്ല.

അയ ഇപ്പോൾ ആശുപത്രിയിലാണ്. കുഞ്ഞിന്റെ ശരീരത്തു പലയിടത്തും നീർപ്പാടുകളും മുറിവുകളുമു ണ്ടായിരുന്നു. ആരോഗ്യനിലയും വളരെ വഷളായിരുന്നു.ശ്വാസം എടുക്കുന്നതുപോലും ബുദ്ധിമുട്ടിലും.

publive-image

ഇപ്പോൾ മൂന്നു ദിവസം കൊണ്ട് അയ ആരോഗ്യം വീണ്ടെടുത്തു.മിടുക്കിയായി.ആശുപത്രിയിൽ അയയെ പരിചരിക്കുന്നത് ഡോക്ടർ ഹണി മാറൂഫ് ആണ്. അവർക്കും അയയെക്കാൾ നാലുമാസം പ്രായമുള്ള ഒരു മകളുണ്ട്. അവളെ പരിചരിക്കുംപോലെയാണ് അയയെ ഡോക്ടർ ഹണി മാറൂഫ് നോക്കുന്നത്.

publive-image

ലോകമെമ്പാടുനിന്നും അയയെ ദത്തെടുക്കാൻ നിരവധിപേരാണ് മുന്നോട്ടുവന്നിരിക്കുന്നത്. അവരിൽ കുവൈറ്റിൽ നിന്നുള്ള ടിവി ആങ്കർ ഉൾപ്പെടെ നിരവധി ധനാഢ്യരുമുണ്ട്.

publive-image

പക്ഷെ അവളെ തൽക്കാലം ആർക്കും നൽകില്ലെന്നും എന്നെങ്കിലും ഏതെങ്കിലും ബന്ധുക്കൾ വന്നാൽ അവർക്കു കൈമാറുമെന്നും അല്ലെങ്കിൽ താനവളെ സ്വന്തം മകളെപ്പോലെ വളർത്തുമെന്നുമാണ് ഡോക്ടർ ഹണി മാറൂഫ് മദ്ധ്യമങ്ങളൊട് പറഞ്ഞത്..

ലോകമെങ്ങും പ്രസിദ്ധയായ അയ എന്ന അത്ഭുതബാലിക തീർത്തും ഒരു വിസ്‌മയം തന്നെയാണ്.

Advertisment