നമ്മുടെ നേതാക്കളുടെ ശ്രദ്ധയ്ക്ക് ..! ഇന്നും മുംബൈയിൽ നിന്നും രണ്ട് വന്ദേ ഭരത് ട്രെയിൻ യാത്രയായി. നമുക്കെന്തുകൊണ്ട് ലഭിക്കുന്നില്ല ?
ഷോലാപൂരിനും ഷിർദിക്കും രണ്ട് അത്യാധുനിക വന്ദേഭാരത് ട്രെയിനുകൾ ഇന്ന് മുംബൈയിൽ നിന്നും പുറപ്പെട്ടു. ഇതോടെ രാജ്യത്ത് വന്ദേ ഭാരത് ട്രെയിനുകളുടെ എണ്ണം 10 ആയി.
ഇന്ത്യയുടെ ചരിത്രത്തിൽ ആദ്യമായി രണ്ടരലക്ഷം കോടി രൂപ റെയിൽവേക്കായി നീക്കിവച്ച ബജറ്റാണ് ഇത്തവണ അവതരിപ്പിച്ചത്.
ഒരു ഡസൻ വന്ദേഭാരത് ട്രെയിനുകളുടെ നിർമ്മാണം തകൃതിയായി നടക്കുകയാണ്. കേരളത്തിൽ നിന്ന് ചെന്നൈ ,ബാംഗ്ലൂർ, മുംബൈ എന്നിവിടങ്ങളിലേക്ക് വന്ദേഭാരത് ട്രെയിനുകൾ അടിയന്തരമായി ആവശ്യ പ്പെടേണ്ടതാണ്.
ബഹുമാന്യരായ മുഖ്യമന്ത്രി, ശശി തരൂർ, രാഹുൽ ഗാന്ധി, എന്‍.കെ പ്രേമചന്ദ്രൻ, പി.ടി ഉഷ, വി മുരളീധരൻ, ഈ ശ്രീധരൻ എന്നിവർ ഇക്കാര്യത്തിൽ കേരളത്തിൻറെ ശക്തമായ സമ്മർദ്ദം കേന്ദ്രത്തിൽ ചെലുത്തുമെന്ന് പ്രതീക്ഷിക്കുന്നു.