ആളുകൾ എന്നെക്കുറിച്ച് ചിന്തിക്കുന്ന കാര്യങ്ങൾ എന്നെ ബാധിക്കാൻ ഞാൻ എന്തിന് അനുവദിക്കണം ? വിഷമിക്കേണ്ടതും ചിന്തിക്കേണ്ടതുമായ കൂടുതൽ പ്രധാനപ്പെട്ട കാര്യങ്ങളുണ്ട് ലോകത്തുണ്ട് ; വസ്ത്രം ഉപേക്ഷിക്കാനുള്ള തീരുമാനത്തെ കുറിച്ച്‌ വിക്ടോറിയ ബാറ്റ്മാൻ

New Update

publive-image

Advertisment

പിഎച്ച്ഡി ബിരുദധാരിയായ 43 കാരി ഡോക്ടർ വിക്ടോറിയ ബാറ്റ്മാൻ (Dr.Victoria Bateman) കേംബ്രിഡ്ജിലെ ഇക്കോണോമി പ്രൊഫസറാണ്. ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റിയിൽ നിന്നാണ് അവർ ഡോക്ടറേറ്റ് നേടിയത്.

ആഗോളതലത്തിൽ സ്ത്രീസമൂഹം നേരിടുന്ന വിവിധങ്ങളായ പ്രശ്നങ്ങളിലും സാമൂഹികവും സാംസ്കാരികവുമായ വിഷയങ്ങളിലുമൊക്കെ പ്രതിഷേധ സൂചകമായി അവർ പൂർണ്ണ നഗ്‌നയായാണ് വേദികളിൽ പങ്കെടുക്കുന്നതും പ്രഭാഷണങ്ങളുടെയും സംവാദങ്ങളുടെയും ഭാഗമാകുന്നതും.

publive-image

ഇംഗ്ലണ്ടിലെയും വെയിൽസിലെയും പൊതുസ്ഥലങ്ങളിൽ ആളുകൾ നഗ്നരാകുന്നത് ഒരു കുറ്റമല്ല, പക്ഷേ അത് ഏതെങ്കിലും വ്യക്തികളെ അലോസരപ്പെടുത്താനും ബുദ്ധിമുട്ടിക്കാനും ഉദ്ദേശിച്ചുള്ളതാണെന്ന് തെളിയിക്കാൻ കഴിയുമെങ്കിൽ, അത് കുറ്റമായി മാറുകയും പരാതിക്കാരൻ അത് തെളിയിക്കുകയും വേണം.

നഗ്നത പാശ്ചാത്യരാജ്യങ്ങളിൽ പ്രതിഷേധത്തിൻ്റെ വേറിട്ട ഒരു മാർഗ്ഗമാണ്. മൃഗാവകാശ സംഘടനകൾ തോൽ ഉപ യോഗിക്കുന്നതിനെതിരെ നഗ്നമായ പ്രതിഷേധത്തിന്റെ രീതി പണ്ടേ ഉപയോഗിച്ചിരുന്നു. ഇന്നുമത് തുടരുന്നു.
കാലാവസ്ഥാ വ്യതിയാനം തടയാൻ കടുത്ത നടപടികളിലേക്ക് നീങ്ങുന്ന പരിസ്ഥിതി സംഘടനകളും സമാനമായ പ്രതിഷേധം പലപ്പോഴും സംഘടിപ്പിച്ചിട്ടുണ്ട്.

publive-image

ഡോക്ടർ വിക്ടോറിയ ബാറ്റ്മാൻ ബ്രെക്സിറ്റിൽ നിന്നും ബ്രിട്ടൻ പിന്മാറിയതിൽ പ്രതിഷേധിച്ച് നഗ്നയായി പല വേദികളിലും പ്രസംഗിച്ചിരുന്നു.

അവരുടെ വാക്കുകളിലേക്ക് .....

"ആളുകൾ എന്നെക്കുറിച്ച് ചിന്തിക്കുന്ന കാര്യങ്ങൾ എന്നെ ബാധിക്കാൻ ഞാൻ എന്തിന് അനുവദിക്കണം ? വിഷമിക്കേണ്ടതും ചിന്തിക്കേണ്ടതുമായ കൂടുതൽ പ്രധാനപ്പെട്ട കാര്യങ്ങളുണ്ട് ലോകത്തുണ്ട്. വസ്ത്രം ഉപേക്ഷിക്കാനുള്ള എൻ്റെ തീരുമാനത്തിന് പ്രത്യയശാസ്ത്രപരമായ അടിത്തറയുണ്ടായിരുന്നു."

publive-image

"സ്ത്രീകളുടെ മാന്യത എന്ന പദം തന്നെ യഥാർത്ഥത്തിൽ സ്ത്രീകളെ ദ്രോഹിക്കുന്നുണ്ട് . ഇത് സ്ത്രീകളുടെ മേലുള്ള പുരുഷന്മാരുടെ നിയന്ത്രണം വർദ്ധിപ്പിക്കുന്നു . സ്ത്രീകൾ എങ്ങനെ പെരുമാറണം, എന്ത് ധരിക്കണം, എന്തൊക്കെ ചെയ്യണം തുടങ്ങിയ നിബന്ധനകൾ പുരുഷന്മാരും സർക്കാരുകളുമല്ല തീരുമാനിക്കേണ്ടത്."

"പാചകം, ശുചീകരണം, ഭക്ഷണമോ വെള്ളമോ എടുക്കൽ, കുട്ടികളെയും പ്രായമായവരെയും പരിചരിക്കുക തുടങ്ങിയ കൂലിയില്ലാത്ത ജോലികളിൽ ഭൂരിഭാഗവും സ്ത്രീകളാണ് ചെയ്യുന്നതെന്ന് അവർ പറയുന്നു. പുരുഷമേധാവിത്വം സ്ത്രീകളെ അടിമകളാക്കി മാറ്റിയിരിക്കുന്നു.."

publive-image

"ശക്തരായ പുരുഷന്മാർക്കും അവരുടെ പിന്തിരിപ്പൻ നയങ്ങൾക്കും എതിരെ നഗ്നയായി നിൽക്കാനുള്ള എല്ലാ അവസരങ്ങളും ഞാൻ ആസ്വദിക്കുന്നു. വസ്ത്രമില്ലാതെ പ്രസംഗം നടത്തുകയും സാഹിത്യോത്സവങ്ങളിൽ പങ്കെടുക്കുകയും ചെയ്യുന്നു."

"അഫ്ഗാനിസ്ഥാനിലെ സ്‌കൂളുകളിൽ നിന്ന് സ്ത്രീകളെ പുറത്താക്കുന്നത് മുതൽ ഇറാനിലെ നിർബന്ധിത ഹിജാബ്, അതുപോലെ കന്യകാത്വ പരിശോധന, ദുരഭിമാനക്കൊലകൾ, അസഭ്യമായ ഉപയോഗത്തിനായി സ്വകാര്യ ഫോട്ടോഗ്രാഫുകൾ മോഷ്ടിക്കൽ എന്നിവയെല്ലാം സ്ത്രീകൾ മാത്രം നേരിടുന്ന യാതനകളാണ്."

publive-image

"എല്ലാ സ്ത്രീകൾക്കും അവരുടെ ശരീരത്തെക്കുറിച്ച്‌ അഭിമാനം തോന്നുന്ന ഒരു ലോകമാണ് എന്റെ ലക്ഷ്യം."

പുരുഷമേധാവിത്വത്തിനും സ്ത്രീകൾക്കെതിരെയുള്ള അടിച്ചമർത്തലിനുമെതിരേ പൊതുവേദികളിൽ വസ്ത്രമുപേക്ഷിച്ച് പൂർണ്ണനഗ്നയായി എത്തുന്ന ഡോക്ടർ വിക്ടോറിയ ബാറ്റ്മാന്, ക്‌ളാസിൽ കുട്ടികളുമായി സംവദിക്കുന്നതിന് ഒരു ബുദ്ധിമുട്ടും ഉണ്ടായിട്ടില്ലെന്ന് അവർതന്നെ പറയുന്നു. കുട്ടികളുമായി സ്ത്രീശാക്തീകരണം ഉൾപ്പെടെയുള്ള വിഷയങ്ങൾ ചർച്ചചെയ്യാറുണ്ടെന്നും അവർ പറഞ്ഞു.

publive-image

അവരുടെ നേക്കഡ് ഫെമിനിസം (Naked Feminism) എന്ന പുസ്തകം നഗ്‌നത പ്രദർശിപ്പിക്കുന്നു എന്ന കാരണത്താൽ വിപണനം നടത്താൻ ആമസോൺ ആദ്യം വിസമ്മതിച്ചെങ്കിലും പിന്നീട് അവർ വിലക്ക് പിൻവലിക്കാൻ നിർബന്ധിതരായി.

ഒരു സ്ത്രീയുടെ മാന്യതയെ നിങ്ങൾ അവളുടെ നഗ്നതയുമായി കൂട്ടിയിണക്കുന്ന നിമിഷം, ആ നിമിഷം സ്ത്രീകളെ വിലകുറച്ചുകാണാനും അനാദരിക്കാനും കേവലം മാംസക്കഷണം പോലെ അഥവാ ലൈംഗി കവസ്തുപോലെ അവളെ പരിഗണിക്കാനും നിങ്ങൾക്ക് അധികാരം ലഭിക്കുന്നു എന്നാണ് ഒട്ടുമിക്ക പുരുഷൻ മാരുടെയും ധാരണയെന്നും അവർ പറയുന്നു...

publive-image

സ്ത്രീസ്വാതന്ത്ര്യത്തിനായി പ്രൊഫസർ ഡോക്ടർ വിക്ടോറിയ ബാറ്റ്മാൻ നടത്തുന്ന ഒറ്റയാൾ നഗ്‌നതാ പ്രതിഷേധം നിർബാധം തുടരുകതന്നെ ചെയ്യും.

Advertisment