/sathyam/media/post_attachments/hCiSqa50ySmXwC6UE0zC.jpg)
വയനാട്: ജില്ലയിലെ ചുണ്ടേലിൽ വൻ ചന്ദന വേട്ട. 400 കിലോയോളം ചന്ദനവുമായി മൂന്ന് പേർ വനം വകുപ്പിന്റെ പിടിയിൽ. ഇവരുടെ കൂട്ടത്തിലുണ്ടായിരുന്ന ഒരാൾ ഓടി രക്ഷപ്പെട്ടിരുന്നു. പ്രതിക്കായി പോലീസ് അന്വേഷണം ആരംഭിച്ചു.
വൈത്തിരി ഫോറസ്റ്റ് സ്‌റ്റേഷൻ പരിധിയിലെ ചുണ്ട പക്കാളി പള്ളം ആനക്കാട് ഭാഗത്ത് നിന്നാണ് പോലീസ് പ്രതികളെ പിടികൂടിയത്. കഴിഞ്ഞ ദിവസം രാത്രിയിൽ പോലീസ് പട്രോളിങ്ങിനിടെയാണ് ഇവരെ ചന്ദനവുമായി പിടികൂടുന്നത്. ഇവർ ചന്ദനം കടത്താൻ ഉപേയാഗിച്ച കാറും കസ്റ്റഡിയിലെടുത്തതായി പോലീസ് പറഞ്ഞു.
വയനാട് ചുണ്ടൽ സ്വദേശികളായ ഒരാളും മലപ്പുറം സ്വദേശികളായ രണ്ടുപേരെയുമാണ് വനം വകുപ്പ് അറസ്റ്റു ചെയ്തത്. ഇവരുടെ കൂടെ ഉണ്ടായിരുന്ന വയനാട് സ്വദേശിക്കായി പോലീസ് അന്വേഷണം ആരംഭിച്ചു. ഇതിന്റെ ഭാഗമായി വാഹന പരിശോധയടക്കം കർശനമാക്കിയിട്ടുണ്ട്.