കല്‍പ്പറ്റ: രാഹുല്‍ ഗാന്ധി എംപിയുടെ ഓഫീസ് സന്ദര്‍ശനത്തിനായി വയനാട്ടിലെത്തിയ പ്രതിപക്ഷ നേതാവ് വിഡി സതീശന്‍ ഡിസിസി ഓഫീസില്‍ നടത്തിയ വാര്‍ത്താസമ്മേളനത്തിനിടെ വിഷയം തിരിച്ചുവിടാന്‍ ശ്രമിച്ച ദേശാഭിമാനി ലേഖകനെ കണക്കിന് പരിഹസിച്ച് പ്രതിപക്ഷ നേതാവ്. അസംബന്ധ ചോദ്യങ്ങള്‍ തന്നോട് ചോദിക്കേണ്ടെന്ന് പറഞ്ഞ പ്രതിപക്ഷ നേതാവ് ആ മാധ്യമ പ്രവര്‍ത്തകനെ ഇറക്കി വിടാത്തത് തന്റെ മാന്യത കൊണ്ടാണന്നും പറഞ്ഞു.
പ്രതിപക്ഷ നേതാവ് എസ്എഫ്‌ഐ നേതാക്കളുടെ അതിക്രമത്തെ കുറിച്ച് പറയുമ്പോഴാണ് ഓഫീസ് ആക്രമണത്തിന് ശേഷം വന്ന ദൃശ്യങ്ങളില്‍ മഹാത്മാഗാന്ധിയുടെ ഫോട്ടോ ചുമരില്‍ തന്നെയുണ്ടായിരുന്നെന്നും യൂത്ത് കോണ്‍ഗ്രസുകാര്‍ ഫോട്ടോ തഴെയിട്ടെന്ന് ഓണ്‍ലൈനില്‍ ഉണ്ടെന്നുമായിരുന്നു ചോദ്യം.
ഇതോടെ പ്രതിപക്ഷ നേതാവ് ക്ഷുഭിതനായി. ഈ ചോദ്യം പിണറായി വിജയനോട് പോയി ചോദിച്ചാല്‍ മതിയെന്ന് സതീശന്‍ പറഞ്ഞു. അസംബന്ധം പറയണ്ട. എന്റെ വാര്‍ത്താസമ്മേളനം തടസപ്പെടുത്താന്‍ കൈരളിയുടെയോ ദേശാഭിമാനിയുടെയോ ലേഖകന്‍ ഇരുന്നാല്‍ അംഗീകരിക്കില്ല.
താന്‍ മാന്യനായതിനാലാണ് നിങ്ങളെ ഇറക്കിവിടാത്തത്. അത് തന്നെക്കൊണ്ട് ചെയ്യിക്കരുതെന്നും സതീശന്‍ പറഞ്ഞു. രണ്ടാഴ്ച മുമ്പ് തൃക്കാക്കര ഉപതെരഞ്ഞെടുപ്പ് ഫലം വന്നതിനു ശേഷം നടന്ന വാര്‍ത്താസമ്മേളത്തില്‍ കൈരളി റിപ്പോര്‍റും പ്രതിപക്ഷ നേതാവിന്റെ വാര്‍ത്താസമ്മേളനം വഴി തിരിച്ചുവിടാന്‍ ശ്രമിച്ചിരുന്നു.