New Update
Advertisment
വയനാട്: കൽപ്പറ്റയിൽ ബസ് സ്റ്റോപ്പിന് മുകളിൽ മരം വീണ് വിദ്യാർഥിക്ക് ഗുരുതരമായി പരിക്കേറ്റു. പുളിയാർമല ഐ.ടി.ഐ വിദ്യാർഥിയും കാട്ടിക്കുളം സ്വദേശിയുമായ നന്ദു എന്ന 19 കാരനാണ് ഗുരുതരമായി പരിക്കേറ്റത്.
കനത്ത കാറ്റിലും മഴയിലും ഐ.ടിഐക്ക് സമീപമുള്ള മരം കടപുഴകി വീഴുകയായിരുന്നു. ഇന്ന് ഉച്ചക്ക് ശേഷം വയനാട്ടിലുടനീളം വ്യാപകമായ മഴയാണുള്ളത്.
ബസ് സ്റ്റോപ്പിൽ ബസ് കാത്തുനിൽക്കുന്നതിനിടെ സമീപത്തെ തെങ്ങ് ബസ് സ്റ്റോപ്പിന് മുകളിലേക്ക് കടപുഴകി വീഴുകയായിരുന്നു. പരിക്ക് ഗുരുതരമായതിനാൽ വിദ്യാർഥിയെ മേപ്പാടിയിലെ സ്വകാര്യ മെഡിക്കൽ കോളേജിലേക്ക് മാറ്റി.