/sathyam/media/post_attachments/hlC4ce65VhpcU48uvuuS.jpg)
കല്‍പ്പറ്റ: ഓടിക്കൊണ്ടിരിക്കുന്ന ട്രാവലറിൽ നിന്ന് അലക്ഷ്യമായി പുറത്തേക്കെറിഞ്ഞ ബിയർ കുപ്പി തലയിൽ കൊണ്ട് കാൽനട യാത്രക്കാരിക്ക് പരിക്കേറ്റു. തൃക്കൈപ്പറ്റ പനായി കോളനിയിലെ സരിതക്കാണ് പരിക്കേറ്റത്.
വയനാട് മേപ്പാടിയിലാണ് സംഭവം. തൃശ്ശൂരിൽ നിന്ന് വിനോദ സഞ്ചാരികളുമായി വന്ന ട്രാവലറിൽ നിന്നാണ് ബിയർക്കുപ്പി പുറത്തേക്കെറിഞ്ഞത്. പ്രദേശത്തെ ട്രൈബൽ പ്രൊമോട്ടറാണ് പരിക്കേറ്റ സരിത. യുവതിയെ മേപ്പാടിയിലെ സ്വകാര്യ മെഡിക്കൽ കോളേജിൽ ചികിത്സ തേടി.
ട്രാവലർ മേപ്പാടി പൊലീസ് കസ്റ്റഡിയിലെടുത്തു. പരിക്കേറ്റ സരിതയുടെ മൊഴി രേഖപ്പെടുത്തിയ ശേഷം തുടർ നടപടികൾ സ്വീകരിക്കുമെന്ന് പൊലീസ് അറിയിച്ചു.