New Update
Advertisment
മാനന്തവാടി: തദ്ദേശ സ്ഥാപനങ്ങളുടെ ആരോഗ്യവിഭാഗവും ഭക്ഷ്യസുരക്ഷ വകുപ്പ് ഉദ്യോഗസ്ഥരും നടത്തുന്ന പരിശോധന തുടരുന്നു. മാനന്തവാടിയില്‍ നടത്തിയ പരിശോധനയില്‍ മൂന്ന് ഹോട്ടലുകളില്‍ നിന്ന് പഴകിയ ഭക്ഷണം പിടികൂടി.
നഗരത്തിലും പരിസരപ്രദേശങ്ങളിലുമായി 13 ഹോട്ടലുകളിലാണ് പരിശോധന നടത്തിയത്. ഇതില്‍ മൂന്ന് ഹോട്ടലുകളിലായിരുന്നു പഴകിയ ചിക്കന്‍ ഫ്രൈ, മീന്‍ കറി, ദോശ, ഉപയോഗിക്കാവുന്ന തിയതി പിന്നിട്ടിട്ടും വില്‍പ്പനക്ക് വെച്ച പാനീയങ്ങള്‍ എന്നിവ പിടികൂടിയത്.
ഹോട്ടല്‍ പ്രീത, ഫുഡ് സിറ്റി, വിജയ ഹോട്ടലുകള്‍ക്ക് അധികൃതര്‍ നോട്ടീസ് നല്‍കിയി. നഗരസഭ ആരോഗ്യവിഭാഗം ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ പിജി അജിത്, കെഎം പ്രസാദ്, വി സിമി, എം ഷിബു, പി രാജേഷ് എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് പരിശോധന നടത്തിയത്.