New Update
Advertisment
സിനിമയിലെ വനിതാ സംഘടനയായ ഡബ്ല്യൂസിസിയെ പ്രശംസിച്ച് നടൻ ഹരീഷ് പേരടി. വനിതാ കമ്മീഷനുമായി ഡബ്യൂസിസി അംഗങ്ങള്‍ കൂടിക്കാഴ്ച നടത്തിയതിന് പിന്നാലെ ആയിരുന്നു നടന്റെ പ്രതികരണം. ഒരു സ്ത്രീയായിരുന്നു എങ്കിൽ അഭിമാനത്തോടെ ഡബ്ല്യുസിസിയിൽ ചേരാമായിരുന്നു എന്ന് ഹരീഷ് പേരടി പറഞ്ഞു. ഫേസ്ബുക്കിലൂടെ ആയിരുന്നു നടന്റെ പ്രതികരണം.
ഫേസ്ബുക്ക് പോസ്റ്റ്...
''പെൺ സൈന്യത്തിന് അഭിവാദ്യങ്ങൾ...ഒരു പെണ്ണായിരുന്നെങ്കിൽ അന്തസ്സായി WCC യിൽ ചേരാമായിരുന്നു എന്ന് തോന്നിപോകുന്ന സന്ദർഭം ...ആൺ കളകളെ പറിച്ചുകളഞ്ഞുള്ള ഈ മുന്നേറ്റം അഭിമാനമാണ്...പെണ്ണായ നിങ്ങൾ പോരാടി കയറുമ്പോൾ ആണായ ഞങ്ങൾ വിറക്കുന്നതെന്തേ?...''എന്നാണ് ഹരീഷ് പേരടി കുറിച്ചത്.